---
title: "ബിഹാറിൽ നിതീഷ് യുഗത്തിന് അന്ത്യം; ഏപ്രിൽ 14-ന് രാജിവെക്കും, സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയാകും"
english_title: "Samrat Chaudhary will be the new Chief Minister of Bihar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352502/samrat-chaudhary-will-be-the-new-chief-minister-of-bihar"
published_at: "2026-04-09T16:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d78b269c4af_23.jpg"
keywords: []
---

# ബിഹാറിൽ നിതീഷ് യുഗത്തിന് അന്ത്യം; ഏപ്രിൽ 14-ന് രാജിവെക്കും, സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയാകും

> **Lead Summary:** **പട്ന:[ **ബിഹാറിൽ വൻ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതുറന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ഏപ്രിൽ 14-ന് സ്ഥാനം രാജിവെക്കുന്നു. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഏപ്രിൽ 10-ന് ഡൽഹിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.

## Article Content

**പട്ന:[ **ബിഹാറിൽ വൻ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതുറന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ഏപ്രിൽ 14-ന് സ്ഥാനം രാജിവെക്കുന്നു. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഏപ്രിൽ 10-ന് ഡൽഹിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.

തുടർന്ന് ഏപ്രിൽ 13-ന് ചേരുന്ന പ്രത്യേക കാബിനറ്റ് യോഗത്തിൽ തന്റെ പിൻഗാമിയെ സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ നടക്കും. മുഖ്യമന്ത്രി പദം ദീർഘകാലം ഒഴിച്ചിടരുത് എന്ന കർശന നിർദ്ദേശം നിതീഷ് കുമാർ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകൾ. സാമ്രാട്ട് ചൗധരിയെ തന്റെ പിൻഗാമിയാക്കണമെന്ന താൽപ്പര്യം നിതീഷ് കുമാർ ഇതിനകം തന്നെ ബിജെപി നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

മുൻപ് നടന്ന പൊതുപരിപാടികളിലും മറ്റും സാമ്രാട്ട് ചൗധരിയെ ഒരു ഭാവി നേതാവായി അദ്ദേഹം ഉയർത്തിക്കാട്ടിയിരുന്നു. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഏപ്രിൽ 15-ന് നടക്കാനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ സഖ്യത്തിന്റെ വൻ വിജയത്തിന് പിന്നാലെ നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നത് ബിഹാർ രാഷ്ട്രീയത്തിൽ ഒരു സുപ്രധാന അധ്യായത്തിന്റെ അവസാനമായാണ് വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352502/samrat-chaudhary-will-be-the-new-chief-minister-of-bihar)