---
title: "പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് രണ്ടാനച്ഛന്റെ ക്രൂരത; നേരത്തെയും പോക്സോ കേസുകളിലെ പ്രതി"
english_title: "stepfather arrested in thiruvananthapuram for repeated sexual assault"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352481/stepfather-arrested-in-thiruvananthapuram-for-repeated-sexual-assault"
published_at: "2026-04-09T15:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d779cadfd35_rape_case.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് രണ്ടാനച്ഛന്റെ ക്രൂരത; നേരത്തെയും പോക്സോ കേസുകളിലെ പ്രതി

> **Lead Summary:** **തിരുവനന്തപുരം ** തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം, പുറവൂർ, കുന്തിരിക്കൻകുഴി പുതുവൽ പുത്തൻ വീട്ടിൽ രാജീവിനെയാണ് മണ്ണന്തല പൊലീസ് പിടികൂടിയത്.

## Article Content

**തിരുവനന്തപുരം ** തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം, പുറവൂർ, കുന്തിരിക്കൻകുഴി പുതുവൽ പുത്തൻ വീട്ടിൽ രാജീവിനെയാണ് മണ്ണന്തല പൊലീസ് പിടികൂടിയത്.

ഭിന്നശേഷിക്കാരിയായ കുട്ടിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. രാജീവ് പെൺകുട്ടിയെ ഒന്നിലധികം തവണ ലൈം​ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫോർട്ട്, പോത്തൻകോട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ പോക്സോ കേസുകളിൽ പ്രതിയാണ് രാജീവ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352481/stepfather-arrested-in-thiruvananthapuram-for-repeated-sexual-assault)