---
title: "തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; കാരശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു"
english_title: "A police officer on duty at a polling booth in Kozhikode collapsed."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352478/a-police-officer-on-duty-at-a-polling-booth-in-kozhikode-collapsed"
published_at: "2026-04-09T15:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7781679915_18_.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; കാരശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു

> **Lead Summary:** **കോഴിക്കോട്: [** കാരശ്ശേരി പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിലെ 162-ാം നമ്പർ ബൂത്തിൽ ജോലിയിലുണ്ടായിരുന്ന സന്തോഷ് സ്‌കറിയ എന്ന ഉദ്യോഗസ്ഥനാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞുവീണത്.

## Article Content

**കോഴിക്കോട്: [** കാരശ്ശേരി പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിലെ 162-ാം നമ്പർ ബൂത്തിൽ ജോലിയിലുണ്ടായിരുന്ന സന്തോഷ് സ്‌കറിയ എന്ന ഉദ്യോഗസ്ഥനാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞുവീണത്.

പോളിംഗ് ബൂത്തിൽ ജോലിയിൽ ഏർപ്പെട്ടിരിക്കെ പെട്ടെന്നുണ്ടായ അസ്വസ്ഥതയെത്തുടർന്ന് വീണ ഇദ്ദേഹത്തെ ഉടനടി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചു. നിലവിൽ ഇദ്ദേഹം ചികിത്സയിലാണെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352478/a-police-officer-on-duty-at-a-polling-booth-in-kozhikode-collapsed)