---
title: "ബാരാമതിയിൽ സുനേത്ര പവാറിനെതിരെ കോൺഗ്രസ് മത്സരത്തിനില്ല; സ്ഥാനാർഥിയെ പിൻവലിച്ചു"
english_title: "Congress will not contest against Sunetra Pawar in Baramati candidate withdrawn"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352471/congress-will-not-contest-against-sunetra-pawar-in-baramati-candidate-withdrawn"
published_at: "2026-04-09T15:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d77280881dc_sunethra_pawar.jpg"
keywords: []
---

# ബാരാമതിയിൽ സുനേത്ര പവാറിനെതിരെ കോൺഗ്രസ് മത്സരത്തിനില്ല; സ്ഥാനാർഥിയെ പിൻവലിച്ചു

> **Lead Summary:** **താനെ: ( **[www.truevisionnews.com]** ) **മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. അധ്യക്ഷയുമായ സുനേത്ര പവാറിനെതിരായ സ്ഥാനാർഥിയെ കോൺഗ്രസ് പിൻവലിച്ചു. എൻസിപി ശരദ് പവാർ വിഭാഗത്തിൽനിന്നടക്കമുള്ള ആവശ്യം പരിഗണിച്ചാണ് കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിച്ചത്.

## Article Content

**താനെ: ( **[www.truevisionnews.com]** ) **മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. അധ്യക്ഷയുമായ സുനേത്ര പവാറിനെതിരായ സ്ഥാനാർഥിയെ കോൺഗ്രസ് പിൻവലിച്ചു. എൻസിപി ശരദ് പവാർ വിഭാഗത്തിൽനിന്നടക്കമുള്ള ആവശ്യം പരിഗണിച്ചാണ് കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിച്ചത്.

സുനേത്രയുടെ ഭർത്താവും എൻസിപി അധ്യക്ഷനുമായിരുന്ന അജിത് പവാറിന്റെ വിയോഗത്തെ തുടർന്നാണ് ബാരാമതിയിലെ ഉപതിരഞ്ഞെടുപ്പ്. സ്ഥാനാർഥിയെ പിൻവലിച്ചുകൊണ്ട് കോൺഗ്രസ് പാർട്ടി 'പൊതുജനവികാരത്തെ' മാനിക്കുമെന്നും ബാരാമതിയിൽ എതിരില്ലാതെ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതിജ് പവാറിനോടുള്ള ആദരവ് കണക്കിലെടുത്ത് കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് എൻസിപി ശരദ് പവാർ വിഭാഗം നേതാവ് സുപ്രിയ സുലെയടക്കമുള്ളവരും ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കൽ പ്രഖ്യാപിച്ചു. നിലവിൽ എൻസിപി അല്ലാതെ മറ്റു പ്രധാനപാർട്ടികളൊന്നും മത്സര രംഗത്തില്ല.

സുനേത്ര പവാറിനെതിരെ കോൺഗ്രസ് ആകാശ് മോറെയെ ആയിരുന്നു സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്. ഏപ്രിൽ 23-നാണ് ഉപതിരഞ്ഞെടുപ്പ്. ജനുവരി 28 ന് ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ചാർട്ടേഡ് വിമാനം തകർന്നാണ് അജിത് പവാർ മരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352471/congress-will-not-contest-against-sunetra-pawar-in-baramati-candidate-withdrawn)