---
title: "തൊപ്പിക്ക് മുകളിലെ ആ 'കുഞ്ഞു ബട്ടൺ' വെറും അലങ്കാരമല്ല; പിന്നിലുണ്ട് ആരും അറിയാത്ത രഹസ്യങ്ങൾ!"
english_title: "That 'baby button' on the top of the hat is not just decoration; it holds secrets that no one knows about!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352466/that-baby-button-on-the-top-of-the-hat-is-not-just-decoration-it-holds-secrets-that-no-one-knows-about"
published_at: "2026-04-09T14:46:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d76ea27cf9b_FSDFG.jpg"
keywords: []
---

# തൊപ്പിക്ക് മുകളിലെ ആ 'കുഞ്ഞു ബട്ടൺ' വെറും അലങ്കാരമല്ല; പിന്നിലുണ്ട് ആരും അറിയാത്ത രഹസ്യങ്ങൾ!

> **Lead Summary:** നമ്മുടെ ഫാഷന്റെ ഭാഗമായും വെയിലിനെ പ്രതിരോധിക്കാനും നാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണല്ലോ ബേസ്‌ബോൾ തൊപ്പികൾ. മിക്കവാറും എല്ലാ തൊപ്പികൾക്ക് മുകളിലും തുണികൊണ്ട് പൊതിഞ്ഞ ചെറിയൊരു ബട്ടൺ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പലരും ഇത് വെറുമൊരു ഭംഗിക്കാണെന്ന് കരുതാറുണ്ടെങ്കിലും 'സ്‌ക്വാച്ചി' എന്നറിയപ്പെടുന്ന ഈ ബട്ടണിന് പിന്നിൽ നിർമ്മാണപരമായ ഒരു പ്രധാന ലക്ഷ്യമുണ്ട്.

## Article Content

നമ്മുടെ ഫാഷന്റെ ഭാഗമായും വെയിലിനെ പ്രതിരോധിക്കാനും നാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണല്ലോ ബേസ്‌ബോൾ തൊപ്പികൾ. മിക്കവാറും എല്ലാ തൊപ്പികൾക്ക് മുകളിലും തുണികൊണ്ട് പൊതിഞ്ഞ ചെറിയൊരു ബട്ടൺ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പലരും ഇത് വെറുമൊരു ഭംഗിക്കാണെന്ന് കരുതാറുണ്ടെങ്കിലും 'സ്‌ക്വാച്ചി' എന്നറിയപ്പെടുന്ന ഈ ബട്ടണിന് പിന്നിൽ നിർമ്മാണപരമായ ഒരു പ്രധാന ലക്ഷ്യമുണ്ട്.

**എന്താണ് ഈ ബട്ടണിന്റെ ധർമ്മം?**

ഒരു തൊപ്പി നിർമ്മിക്കുമ്പോൾ അതിന്റെ വശങ്ങളിൽ നിന്നുള്ള ആറ് വ്യത്യസ്ത ഭാഗങ്ങൾ (Panels) മുകൾഭാഗത്ത് വന്നു കൂട്ടിമുട്ടുന്നു. ഈ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തുന്നലുകൾ പുറത്തേക്ക് കാണുന്നത് അത്ര ഭംഗിയുള്ള കാര്യമല്ല. ഈ അഭംഗി മറയ്ക്കാനും തുന്നലുകളെ ബലമായി ചേർത്തുനിർത്താനുമാണ് മുകളിൽ ഒരു ബട്ടൺ ഉറപ്പിക്കുന്നത്.

**

പലതരം ക്യാപ് ബട്ടണുകൾ**

കാലത്തിനനുസരിച്ച് ഈ ബട്ടണുകളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്:

**സ്‌ക്രീൻ പ്രിന്റഡ് ബട്ടൺ:** ബട്ടണുകളിൽ മനോഹരമായ ചിത്രങ്ങളോ വാചകങ്ങളോ നൽകുന്ന രീതിയാണിത്.

**എംബോസ്ഡ് മെറ്റൽ ബട്ടൺ**: ബട്ടണിൽ കമ്പനിയുടെ ലോഗോകൾ കൊത്തിയെടുക്കുന്ന രീതി.

**ലേബൽ ബട്ടൺ: **ബ്രാൻഡ് പേരുകൾ തുണിയിൽ നെയ്‌തെടുത്ത് ബട്ടണിൽ പതിപ്പിക്കുന്നു.

**മെറ്റൽ ബട്ടൺ: **ലോഹം കൊണ്ട് നിർമ്മിച്ച ഇത്തരം ബട്ടണുകൾ തൊപ്പിക്ക് കൂടുതൽ കരുത്തും സ്റ്റൈലും നൽകുന്നു.

**ഈ ബട്ടൺ നീക്കം ചെയ്താൽ എന്ത് സംഭവിക്കും?**

സാധാരണയായി ഈ ബട്ടണുകൾ നീക്കം ചെയ്യാവുന്നതാണ്. എന്നാൽ പരമ്പരാഗതമായ തൊപ്പികളിൽ നിന്ന് ഇവ മാറ്റിയാൽ ആ ഭാഗത്ത് ഒരു ദ്വാരം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് തൊപ്പിയുടെ ആകൃതിയെയും ഭംഗിയെയും ബാധിച്ചേക്കാം. ഇന്ന് വിപണിയിൽ ബട്ടണുകൾ ഇല്ലാത്ത തൊപ്പികളും ലഭ്യമാണെങ്കിലും, 'സ്‌ക്വാച്ചി' ഇല്ലാത്ത ഒരു ബേസ്‌ബോൾ തൊപ്പി പൂർണ്ണതയില്ലാത്തതായിട്ടാണ് പലരും കണക്കാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352466/that-baby-button-on-the-top-of-the-hat-is-not-just-decoration-it-holds-secrets-that-no-one-knows-about)