---
title: "ഫോൺ വിളിച്ചാൽ കഞ്ചാവ് എത്തും; 1.170 കിലോ കഞ്ചാവുമായി പൂക്കോളത്തൂർ സ്വദേശി പിടിയിൽ"
english_title: "Pookolathur native arrested with ganja"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352461/pookolathur-native-arrested-with-ganja"
published_at: "2026-04-09T14:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d76c4d0094d_14.jpg"
keywords: []
---

# ഫോൺ വിളിച്ചാൽ കഞ്ചാവ് എത്തും; 1.170 കിലോ കഞ്ചാവുമായി പൂക്കോളത്തൂർ സ്വദേശി പിടിയിൽ

> **Lead Summary:** **മലപ്പുറം: [** തൃപ്പനച്ചിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവുമായി പൂക്കോളത്തൂർ സ്വദേശി പിടിയിലായി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയ്ക്കിടെയാണ് നിരവധി ലഹരിക്കേസുകളിൽ പ്രതിയായ വളയക്കോട്ടിൽ വീട്ടിൽ ഷംസുദ്ദീൻ മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ഇ. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വലയിലായത്.

## Article Content

**മലപ്പുറം: [** തൃപ്പനച്ചിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവുമായി പൂക്കോളത്തൂർ സ്വദേശി പിടിയിലായി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയ്ക്കിടെയാണ് നിരവധി ലഹരിക്കേസുകളിൽ പ്രതിയായ വളയക്കോട്ടിൽ വീട്ടിൽ ഷംസുദ്ദീൻ മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ഇ. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വലയിലായത്.

ഇയാളിൽ നിന്ന് 1.170 കിലോഗ്രാം കഞ്ചാവും ലഹരിക്കടത്തിനായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണിലൂടെ ആവശ്യപ്പെടുന്നവർക്ക് സ്കൂട്ടറിൽ ലഹരിമരുന്ന് എത്തിച്ചു നൽകുന്നതാണ് ഇയാളുടെ പതിവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പോലീസിലും എക്സൈസിലും നേരത്തെയും നിരവധി കേസുകളിൽ പ്രതിയായ ഇയാളെ തൃപ്പനച്ചിയിൽ വെച്ചാണ് പിടികൂടിയത്. ലഹരി വിൽപനയ്ക്കും ഉപയോഗത്തിനുമെതിരെ വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് മഞ്ചേരി എക്സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എം. ജയപ്രകാശ്, പ്രിവന്റിവ് ഓഫീസർമാരായ പി. സഫീർ അലി, അമീൻ അൽത്താഫ്, ടി. സുനീർ, ഡ്രൈവർ അബ്ദുറഹ്‌മാൻ എന്നിവരും പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352461/pookolathur-native-arrested-with-ganja)