---
title: "'രുചിയിൽ കേമൻ; മൊരിഞ്ഞ കോളിഫ്‌ളവർ ഫ്രൈ ഇനി വീട്ടിലും!'"
english_title: "'Great taste; crispy cauliflower fries are now available at home!'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352451/great-taste-crispy-cauliflower-fries-are-now-available-at-home"
published_at: "2026-04-09T14:08:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d765a12ce9e_w4e5w34.jpg"
keywords: []
---

# 'രുചിയിൽ കേമൻ; മൊരിഞ്ഞ കോളിഫ്‌ളവർ ഫ്രൈ ഇനി വീട്ടിലും!'

> **Lead Summary:** **[**വെറും പത്തു മിനിറ്റിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ക്രിസ്പി കോളിഫ്‌ളവർ ഫ്രൈ. വൈകുന്നേരം ചായക്കൊപ്പവും ഡിന്നറിൽ ചപ്പാത്തിയുടെ കൂടെയും നല്ല കോമ്പിനേഷനാണ് .കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, മസാലകൾ നന്നായി പിടിച്ച ഈ വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

**[**വെറും പത്തു മിനിറ്റിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ക്രിസ്പി കോളിഫ്‌ളവർ ഫ്രൈ. വൈകുന്നേരം ചായക്കൊപ്പവും ഡിന്നറിൽ ചപ്പാത്തിയുടെ കൂടെയും നല്ല കോമ്പിനേഷനാണ് .കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, മസാലകൾ നന്നായി പിടിച്ച ഈ വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

**ആവശ്യമായ സാധനങ്ങൾ**

***കോളിഫ്‌ളവർ: 1 വലുത് ***

***കടലമാവ്: 4 ടേബിൾ സ്പൂൺ***

***കോൺഫ്ലവർ : 3 ടേബിൾ സ്പൂൺ***

***അരിപ്പൊടി: 1 ടേബിൾ സ്പൂൺ***

***മുളക് പൊടി: 1.5 ടേബിൾ സ്പൂൺ ***

***മഞ്ഞൾ പൊടി: ½ ടീസ്പൂൺ***

***ഗരം മസാല: ½ ടീസ്പൂൺ***

***ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ***

***നാരങ്ങാനീര്: 1 ടീസ്പൂൺ (അല്ലെങ്കിൽ തൈര് - 1 ടേബിൾ സ്പൂൺ)***

***ഉപ്പ്: പാകത്തിന്***

***വെള്ളം: ആവശ്യത്തിന്***

***എണ്ണ: വറുക്കാൻ ആവശ്യമായത്***

***കറിവേപ്പില, പച്ചമുളക്: വറുത്തിടാൻ***

**തയ്യാറാക്കുന്ന വിധം**

ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. അതിൽ അല്പം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കോളിഫ്‌ളവർ കഷ്ണങ്ങൾ 2-3 മിനിറ്റ് ഇട്ടു വെക്കുക (ഇത് കോളിഫ്‌ളവറിലെ പുഴുക്കളും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കും). ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് കോളിഫ്‌ളവർ നന്നായി ഉണങ്ങാൻ അനുവദിക്കുക.

ഒരു വലിയ പാത്രത്തിൽ കടലമാവ്, കോൺഫ്ലവർ, അരിപ്പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, നാരങ്ങാനീര് എന്നിവ എടുക്കുക. ഇതിലേക്ക് അല്പം മാത്രം വെള്ളം ഒഴിച്ച് നല്ല കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക.

തയ്യാറാക്കി വെച്ചിരിക്കുന്ന കോളിഫ്‌ളവർ കഷ്ണങ്ങൾ ഈ മസാല കൂട്ടിലേക്ക് ഇട്ട് നന്നായി യോജിപ്പിക്കുക. മസാല എല്ലാ ഭാഗത്തും ഒരുപോലെ പിടിക്കണം. 15-20 മിനിറ്റ് ഇത് മാറ്റി വെക്കുന്നത് മസാല പിടിക്കാൻ നല്ലതാണ്.

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. എണ്ണ നന്നായി ചൂടായ ശേഷം തീ ഇടത്തരമാക്കി (Medium flame) ഓരോ കഷ്ണങ്ങളായി എണ്ണയിലേക്ക് ഇടുക.രണ്ട് വശവും തിരിച്ചും മറിച്ചും ഇട്ട് സ്വർണ്ണ നിറമാകുന്നത് വരെ വറുത്തെടുക്കുക. അവസാനമായി കുറച്ച് കറിവേപ്പിലയും പച്ചമുളകും കൂടി എണ്ണയിലിട്ട് വറുത്ത് കോളിഫ്‌ളവറിന് മുകളിൽ വിതറാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352451/great-taste-crispy-cauliflower-fries-are-now-available-at-home)