---
title: "'ഇന്ന് വൈകുന്നേരം ആറുമണിയോടെ പിണറായി സർക്കാർ അസ്തമിക്കും'; യുഡിഎഫിന് ചരിത്രവിജയമുണ്ടാകുമെന്ന് എ.കെ. ആന്റണി"
english_title: "AK Antony says UDF will have a historic victory"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352422/ak-antony-says-udf-will-have-a-historic-victory"
published_at: "2026-04-09T12:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d74f483ba9f_9.jpg"
keywords: []
---

# 'ഇന്ന് വൈകുന്നേരം ആറുമണിയോടെ പിണറായി സർക്കാർ അസ്തമിക്കും'; യുഡിഎഫിന് ചരിത്രവിജയമുണ്ടാകുമെന്ന് എ.കെ. ആന്റണി

> **Lead Summary:** **തിരുവനന്തപുരം:[ **കേരളത്തിൽ യുഡിഎഫിന് ചരിത്രവിജയം ഉണ്ടാകുമെന്നും വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ പിണറായി സർക്കാരിന്റെ പ്രസക്തി അസ്തമിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി.

## Article Content

**തിരുവനന്തപുരം:[ **കേരളത്തിൽ യുഡിഎഫിന് ചരിത്രവിജയം ഉണ്ടാകുമെന്നും വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ പിണറായി സർക്കാരിന്റെ പ്രസക്തി അസ്തമിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി.

ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സംസ്ഥാനത്ത് പത്തുവർഷത്തെ ജനദ്രോഹ നടപടികൾക്ക് വോട്ടർമാർ കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടതുപക്ഷം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ പോലും ഭരണത്തോടുള്ള അതൃപ്തി കാരണം കോൺഗ്രസിന് വോട്ട് ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും എ.കെ. ആന്റണി അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കാൻ തയ്യാറെടുക്കണമെന്നും തെറ്റ് തിരുത്തൽ പ്രക്രിയ ആരംഭിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മുൻകാലങ്ങളിലെ നായനാർ സർക്കാരിനെതിരെയുണ്ടായതിനേക്കാൾ വലിയ ജനരോഷമാണ് പിണറായി സർക്കാരിനെതിരെ നിലവിലുള്ളത്.

യുഡിഎഫ് കേരളം തൂത്തുവാരുന്ന കാഴ്ചയാകും കാണാൻ സാധിക്കുകയെന്നും ബിജെപിക്ക് കേരളത്തിൽ യാതൊരു സ്വാധീനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒ. രാജഗോപാൽ മുൻപ് വിജയിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൊണ്ടുമാത്രമാണെന്നും ബിജെപിയുടെ രാഷ്ട്രീയ വേരോട്ടം കൊണ്ടല്ലെന്നും ആന്റണി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352422/ak-antony-says-udf-will-have-a-historic-victory)