---
title: "കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മൻ ബൂത്തിലെത്തി; ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള മറുപടിയെന്ന് പ്രതികരണം"
english_title: "Chandy Oommen arrives at the booth wearing black"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352420/chandy-oommen-arrives-at-the-booth-wearing-black"
published_at: "2026-04-09T12:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d74ddd52e90_8.jpg"
keywords: []
---

# കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മൻ ബൂത്തിലെത്തി; ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള മറുപടിയെന്ന് പ്രതികരണം

> **Lead Summary:** **പുതുപ്പള്ളി:[ ** ഉമ്മൻ ചാണ്ടിയെ സർക്കാർ വേട്ടയാടിയതിൽ പ്രതിഷേധിച്ചും കുടുംബത്തോട് കാട്ടിയ അവഗണനയിൽ പ്രതിക്ഷേധിച്ചും കറുപ്പണിഞ്ഞ് വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മൻ. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 140-ാം നമ്പർ ബൂത്തിൽ അമ്മ മറിയാമ്മ ഉമ്മനും സഹോദരി മറിയയ്ക്കുമൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

## Article Content

**പുതുപ്പള്ളി:[ ** ഉമ്മൻ ചാണ്ടിയെ സർക്കാർ വേട്ടയാടിയതിൽ പ്രതിഷേധിച്ചും കുടുംബത്തോട് കാട്ടിയ അവഗണനയിൽ പ്രതിക്ഷേധിച്ചും കറുപ്പണിഞ്ഞ് വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മൻ. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 140-ാം നമ്പർ ബൂത്തിൽ അമ്മ മറിയാമ്മ ഉമ്മനും സഹോദരി മറിയയ്ക്കുമൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

ഒൻപത് വർഷത്തോളം പിതാവിനെ സർക്കാർ അന്യായമായി വേട്ടയാടിയെന്നും അതിന് നേതൃത്വം നൽകിയവരെ ഇപ്പോഴും സംരക്ഷിക്കുകയാണെന്നും വോട്ട് ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

വികസന പ്രവർത്തനങ്ങൾ തടഞ്ഞും ഫണ്ട് നൽകാതെയും മണ്ഡലത്തെ അവഗണിച്ചതിനോടുള്ള പ്രതിഷേധം ജനങ്ങൾ പോളിങ് ബൂത്തിൽ പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണി തീരാത്ത മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേരിട്ടത് കുടുംബത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു.

ഉമ്മൻ ചാണ്ടി സർക്കാർ എവിടെയാണോ വികസന പ്രവർത്തനങ്ങൾ നിർത്തിയത്, അവിടെത്തന്നെയാണ് ഇപ്പോഴും കാര്യങ്ങൾ നിൽക്കുന്നതെന്നും ആശുപത്രികളും പാലങ്ങളും ഉൾപ്പെടെയുള്ളവയുടെ അവസ്ഥ ശോചനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല, സ്വർണ്ണക്കടത്ത് തുടങ്ങി നാടിനെ ബാധിച്ച പ്രധാന വിഷയങ്ങളിലൊക്കെയുള്ള ജനരോഷം ഈ തിരഞ്ഞെടുപ്പിൽ പ്രകടമാകുമെന്നും കറുപ്പണിഞ്ഞുള്ള തന്റെ വരവ് ഈ അനീതികൾക്കെതിരെയുള്ള കുടുംബത്തിന്റെ വേദനയും പ്രതിഷേധവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352420/chandy-oommen-arrives-at-the-booth-wearing-black)