---
title: "'പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാകില്ല, ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് അപമാനം'; രൂക്ഷ ഭാഷയിൽ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി"
english_title: "kerala assembly election rajmohan unnithan criticizes shobha surendran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352409/kerala-assembly-election-rajmohan-unnithan-criticizes-shobha-surendran"
published_at: "2026-04-09T11:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d74349071b7_rajmohan_unnithan.jpg"
keywords: []
---

# 'പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാകില്ല, ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് അപമാനം'; രൂക്ഷ ഭാഷയിൽ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി

> **Lead Summary:** കോഴിക്കോട്: ശോഭ സുരേന്ദ്രനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ലെന്നും ശോഭ കേരള രാഷ്ട്രീയത്തിന് അപമാനമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. വിഡിയോ എടുത്ത് പുറത്തുവിട്ട യുവാക്കൾക്ക്‌ സമൂഹികമാധ്യമ അവാർഡ് കൊടുക്കണം.

## Article Content

കോഴിക്കോട്: ശോഭ സുരേന്ദ്രനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ലെന്നും ശോഭ കേരള രാഷ്ട്രീയത്തിന് അപമാനമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. വിഡിയോ എടുത്ത് പുറത്തുവിട്ട യുവാക്കൾക്ക്‌ സമൂഹികമാധ്യമ അവാർഡ് കൊടുക്കണം.

പണം കൊടുത്ത സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നും ശോഭയെ അയോഗ്യയാക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. പടനക്കാട് എസ്.എൻ.എ.യു.പി.എസ് ബൂത്ത് 209ലാണ് രാജ്മോഹൻ ഉണ്ണിത്താൻ വോട്ട് ചെയ്യാനെത്തിയത്. പാലക്കാട് ശോഭ സുരേന്ദ്രൻ വോട്ടിന് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം.

അവസാന ദിവസം പാലക്കാട്ടെ വോട്ടർമാർ ബിജെപിയെ മനസ്സിലാക്കി. വോട്ടിന് നോട്ട് യുഡിഎഫിന് ഗുണകരമാകുമെന്ന് വി കെ ശ്രീകണ്ഠൻ എംപി. പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ ഉത്തരേന്ത്യൻ മോഡൽ പണം കൈമാറ്റമാണ് ഇവിടെ നടന്നത്.

യുഡിഎഫ് ഇതുവരെ പ്രതീക്ഷിച്ചത് 15,000 വോട്ടിൻ്റെ ഭൂരിപക്ഷമാണ്. എന്നാൽ അതും മറികടക്കുന്ന സംഭവവികാസങ്ങളാണ് ഉണ്ടായത്. സിപിഎം - ബിജെപി ഡീൽ തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. അതേസമയം ബിജെപിക്ക് എതിരായ കേസുകളിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കാണെന്നും വി കെ ശ്രീകണ്ഠൻ ആരോപിച്ചു.

ശബരിമല സ്വർണക്കടത്തിൽ ബിജെപിയും കാര്യമായ പ്രതിഷേധം നടത്തുന്നില്ല. ഇതെല്ലാം ഇരുവരും തമ്മിലുള്ള ഡീലാണെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352409/kerala-assembly-election-rajmohan-unnithan-criticizes-shobha-surendran)