---
title: "കഷ്ടപ്പാട് തന്നെ ....!  'കണ്ണടക്കുള്ളിൽ ഒളി ക്യാമറവെച്ച് ബൂത്തിനുള്ളിൽ കയറി'; കാസർഗോഡ് യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ"
english_title: "Kasaragod UDF chief agent arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352397/kasaragod-udf-chief-agent-arrested-new-"
published_at: "2026-04-09T10:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d73b0356415_ater.jpg"
keywords: []
---

# കഷ്ടപ്പാട് തന്നെ ....!  'കണ്ണടക്കുള്ളിൽ ഒളി ക്യാമറവെച്ച് ബൂത്തിനുള്ളിൽ കയറി'; കാസർഗോഡ് യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ

> **Lead Summary:** **കാസർഗോഡ് : ** കാസർഗോഡ് ഉദുമയിൽ യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ . കണ്ണടക്കുള്ളിൽ ഒളി ക്യാമറവെച്ച് ബൂത്തിനുള്ളിൽ കയറിയ ബി എം ജമാലിനെയാണ് പിടികൂടിയത് . യു ഡി എഫ് സ്ഥാനാർഥി കെ നീലകണ്ഠന്റെ ചീഫ് ഏജന്റാണ് ജമാൽ . കാസർഗോട്ടെ പ്രധാന കോൺഗ്രസ് നേതാവ് കൂടിയാണ് ബി എം ജമാൽ

## Article Content

**കാസർഗോഡ് : ** കാസർഗോഡ് ഉദുമയിൽ യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ . കണ്ണടക്കുള്ളിൽ ഒളി ക്യാമറവെച്ച് ബൂത്തിനുള്ളിൽ കയറിയ ബി എം ജമാലിനെയാണ് പിടികൂടിയത് . യു ഡി എഫ് സ്ഥാനാർഥി കെ നീലകണ്ഠന്റെ ചീഫ് ഏജന്റാണ് ജമാൽ . കാസർഗോട്ടെ പ്രധാന കോൺഗ്രസ് നേതാവ് കൂടിയാണ് ബി എം ജമാൽ

ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂളിലെ 165-ാം നമ്പർ ബൂത്തിലാണ് സംഭവം. ജമാൽ ധരിച്ച കണ്ണടയിൽ ക്യാമറയുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ താൻ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണിതെന്നും ഇതിൽ ക്യാമറയുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നുമാണ് ബി.എം. ജമാലിന്റെ വിശദീകരണം.

ഇതേത്തുടർന്ന് പ്രിസൈഡിംഗ് ഓഫീസറും പൊലീസും ഇടപെട്ട് കണ്ണട പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ബൂത്തിൽ നേരിയ സംഘർഷാവസ്ഥ ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352397/kasaragod-udf-chief-agent-arrested-new-)