---
title: "ഇന്നലെ കയറി, ഇന്ന് ഇറങ്ങി; സംസ്ഥാനത്തെ ഇന്നത്തെ സ്വർണ നിരക്കറിയാം"
english_title: "Yesterday it went up, today it went down; We know the current gold price in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352391/yesterday-it-went-up-today-it-went-down-we-know-the-current-gold-price-in-the-state"
published_at: "2026-04-09T10:27:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d731ef63589_srttr.jpg"
keywords: []
---

# ഇന്നലെ കയറി, ഇന്ന് ഇറങ്ങി; സംസ്ഥാനത്തെ ഇന്നത്തെ സ്വർണ നിരക്കറിയാം

> **Lead Summary:** തിരുവനന്തപുരം:**[**കേരളത്തിൽ തെരഞ്ഞെടുപ്പ് ചൂടേറുമ്പോൾ സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്നലെ ഒറ്റയടിക്ക് പവന് 2990 രൂപ വില ഉയർന്നപ്പോൾ ഇന്ന് അതിൽ നിന്നും 1720 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,885 രൂപയും ഒരു പവന് 1,11,080 രൂപയും ആയി. ഇന്നലെ ഒരു പവൻ സ്വർണത്തിന്1,12,800 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്. സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 പവൻ വെള്ളിക്ക് 2600 രൂപയുമാണ് വില വരുന്നത്.

## Article Content

തിരുവനന്തപുരം:**[**കേരളത്തിൽ തെരഞ്ഞെടുപ്പ് ചൂടേറുമ്പോൾ സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്നലെ ഒറ്റയടിക്ക് പവന് 2990 രൂപ വില ഉയർന്നപ്പോൾ ഇന്ന് അതിൽ നിന്നും 1720 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,885 രൂപയും ഒരു പവന് 1,11,080 രൂപയും ആയി. ഇന്നലെ ഒരു പവൻ സ്വർണത്തിന്1,12,800 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്. സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 പവൻ വെള്ളിക്ക് 2600 രൂപയുമാണ് വില വരുന്നത്.

ഏപ്രിൽ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ

ഏപ്രിൽ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ

ഏപ്രിൽ 3- രാവിലെ 1,10,680 രൂപ

ഏപ്രിൽ 4- രാവിലെ 1,10, 680 രൂപ

ഏപ്രിൽ 5- 1,10, 680 രൂപ

ഏപ്രിൽ 6- 1,09,360 രൂപ

പശ്ചിമേഷ്യയിലെ യുദ്ധം കടുക്കുകയും ലോകത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാവുകയും ചെയ്താൽ വില കൂടും. കൂടാതെ അമേരിക്ക (US Federal Reserve) പലിശ നിരക്ക് കുറച്ചാലും സ്വർണ്ണവില ഉയരാൻ സാധ്യതയുണ്ട്. ഇറാൻ ഇന്ധനനീക്കം പുനരാരംഭിച്ചത് വില പിടിച്ചുനിർത്താൻ സഹായിക്കും. ഡോളറിന്റെ മൂല്യവും അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക നയങ്ങളുമാണ് ഇപ്പോൾ സ്വർണ്ണവിലയെ നിയന്ത്രിക്കുന്നത്. ഇവയിൽ മാറ്റം വരുന്നത് വരെ വിലയിലെ ഈ ചാഞ്ചാട്ടം തുടരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352391/yesterday-it-went-up-today-it-went-down-we-know-the-current-gold-price-in-the-state)