---
title: "'കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിനുള്ള ഉത്സാഹമാണ് കാണുന്നത്' -  എം വി ഗോവിന്ദൻ"
english_title: "Assembly elections will bring LDF to power - MVGovindan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352381/assembly-elections-will-bring-ldf-to-power-mvgovindan"
published_at: "2026-04-09T10:05:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d72cededd8e_mv.jpg"
keywords: []
---

# 'കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിനുള്ള ഉത്സാഹമാണ് കാണുന്നത്' -  എം വി ഗോവിന്ദൻ

> **Lead Summary:** **കണ്ണൂർ : ** എൽഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങൾ ഉറപ്പുവരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നം വികസനത്തെക്കുറിച്ച് പറയാൻ കഴിയാത്തത്. വൻ ഭൂരിപക്ഷം നൽകി കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിനുള്ള ഉത്സാഹമാണ് കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

## Article Content

**കണ്ണൂർ : ** എൽഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങൾ ഉറപ്പുവരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നം വികസനത്തെക്കുറിച്ച് പറയാൻ കഴിയാത്തത്. വൻ ഭൂരിപക്ഷം നൽകി കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിനുള്ള ഉത്സാഹമാണ് കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ കോൺഗ്രസുകാരെ പോലും ഞെട്ടിക്കുന്ന കണക്കാണ് കോൺഗ്രസ് പുറത്തു വിട്ടത്. ബിജെപി കള്ള പണം ഉപയോഗിച്ച് വലിയ രീതിയിൽ വോട്ട് വാങ്ങാൻ നടത്തിയ ശ്രമമാണ് കാണുന്നത്. സ്ഥാനാർത്ഥിക്കൊപ്പം പോയി പണം നൽകുന്നത് കേരളത്തിൽ കേട്ടുകൾവി ഇല്ലാത്തതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വയനാട് പുനരധിവാസത്തിൽ കോൺഗ്രസുകാരെ പോലും ഞെട്ടിക്കുന്ന കണക്കാണ് കോൺഗ്രസ് പുറത്ത് വിട്ടതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. വികസനത്തെ എതിർത്ത ബിജെപിയുടെയും കോൺഗ്രസിന്റെയും നിലപാടിനെ ജനങ്ങൾ വിചാരണ ചെയ്യുന്നു. ബിജെപി കള്ള പണം ഉപയോഗിച്ച് വലിയ രീതിയിൽ വോട്ട് വാങ്ങാൻ നടത്തിയ ശ്രമമാണ് കാണുന്നത്. സ്ഥാനാർത്ഥിക്കൊപ്പം പോയി പണം നൽകുന്നത് കേരളത്തിൽ കേട്ടുകൾവി ഇല്ലാത്തതാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352381/assembly-elections-will-bring-ldf-to-power-mvgovindan)