---
title: "'ആ ഡാഷ് അവരവര് പൂരിപ്പിക്കട്ടെ, 2021-നേക്കാൾ വലിയ വിജയം എൽഡിഎഫ് നേടും'; തെലങ്കാന മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് പിണറായിയുടെ മറുപടി"
english_title: "Pinarayi Vijayan's response to Telangana Chief Minister's criticism"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352376/pinarayi-vijayans-response-to-telangana-chief-ministers-criticism"
published_at: "2026-04-09T09:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7287ae8431_2.jpg"
keywords: []
---

# 'ആ ഡാഷ് അവരവര് പൂരിപ്പിക്കട്ടെ, 2021-നേക്കാൾ വലിയ വിജയം എൽഡിഎഫ് നേടും'; തെലങ്കാന മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് പിണറായിയുടെ മറുപടി

> **Lead Summary:** **കണ്ണൂർ: [ **കേരളത്തിന്റെ വികസനത്തുടർച്ചയ്ക്കും ശോഭനമായ ഭാവിക്കും എൽഡിഎഫ് ഭരണത്തിന് മാത്രമേ സാധിക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ: [ **കേരളത്തിന്റെ വികസനത്തുടർച്ചയ്ക്കും ശോഭനമായ ഭാവിക്കും എൽഡിഎഫ് ഭരണത്തിന് മാത്രമേ സാധിക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്തുവർഷത്തിനിടെ നാട് കൈവരിച്ച നേട്ടങ്ങൾ ജനങ്ങളുടെ അനുഭവത്തിലുണ്ടെന്നും, വികസനത്തിന് ഇടവേളയുണ്ടാകാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ കൊണ്ടോ വർഗീയ നീക്കങ്ങൾ കൊണ്ടോ ജനവികാരത്തെ സ്വാധീനിക്കാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, 2021-ൽ ലഭിച്ചതിനേക്കാൾ വലിയ വിജയം ഇത്തവണ എൽഡിഎഫ് നേടുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പദവി കേരളത്തിന് നിലനിർത്താൻ സാധിച്ചത് എൽഡിഎഫിന്റെ രാഷ്ട്രീയ സംസ്കാരം കൊണ്ടാണെന്നും, പ്രതിസന്ധികളെ അതിജീവിച്ച് നാടിനെ മാതൃകാപരമായ വളർച്ചയിലേക്ക് നയിക്കാൻ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രിയുടെ പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അഴിമതിക്കേസിൽ ജയിലിൽ കിടന്ന വ്യക്തിയെക്കുറിച്ച് തിരഞ്ഞെടുപ്പിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തങ്ങൾ എപ്പോഴും ജനങ്ങൾക്കൊപ്പമാണെന്നും ജനങ്ങൾ തങ്ങൾക്കൊപ്പമാണെന്നും വ്യക്തമാക്കിയ പിണറായി വിജയൻ, നവകേരളമെന്നത് സാധ്യമാക്കാവുന്ന പദ്ധതിയമാണെന്ന് ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352376/pinarayi-vijayans-response-to-telangana-chief-ministers-criticism)