---
title: "വോട്ടിങ് മെഷീനിൽ വീണാ ജോർജിന്റെ ചിത്രം മാത്രം വ്യക്തം; ആറന്മുളയിൽ പരാതിയുമായി കോൺഗ്രസ്"
english_title: "Only Veena George's picture is visible on the voting machine; Congress files complaint in Aranmula"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352375/only-veena-georges-picture-is-visible-on-the-voting-machine-congress-files-complaint-in-aranmula"
published_at: "2026-04-09T09:46:00+05:30"
category: "Pathanamthitta"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d72899065fe_srwer.jpg"
keywords: []
---

# വോട്ടിങ് മെഷീനിൽ വീണാ ജോർജിന്റെ ചിത്രം മാത്രം വ്യക്തം; ആറന്മുളയിൽ പരാതിയുമായി കോൺഗ്രസ്

> **Lead Summary:** പത്തനംതിട്ട: **[** കേരളത്തിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ പരാതിയുമായി കോൺ​ഗ്രസ്. വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ എന്നാണ് പരാതി. മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്നും ആക്ഷേപം ഉയർത്തി. മല്ലപ്പുഴശേരി ബൂത്തിൽ ആണ് ആക്ഷേപം ഉയർന്നത്. ജില്ലാ കളക്ടറെ വിളിച്ച് പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.

## Article Content

പത്തനംതിട്ട: **[** കേരളത്തിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ പരാതിയുമായി കോൺ​ഗ്രസ്. വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ എന്നാണ് പരാതി. മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്നും ആക്ഷേപം ഉയർത്തി. മല്ലപ്പുഴശേരി ബൂത്തിൽ ആണ് ആക്ഷേപം ഉയർന്നത്. ജില്ലാ കളക്ടറെ വിളിച്ച് പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.

പത്തനംതിട്ട ജില്ലയിൽ ആറന്മുള മണ്ഡലത്തിൽ കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. 17.33 ശതമാനമാണ് പോളിങ്. 2021നെക്കാളും വലിയ ഭൂരിപക്ഷത്തിൽ ആറന്മുളയിൽ എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി വീണാ ജോർജ് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ തനിക്കെതിരെ അധിക്ഷേപങ്ങൾ ഉയരുന്നുണ്ടെന്നും ആറന്മുളയിൽ പോളിങ് ശതമാനം ഉയരുമെന്നും അവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352375/only-veena-georges-picture-is-visible-on-the-voting-machine-congress-files-complaint-in-aranmula)