---
title: "'ബിജെപി പണവും മദ്യവും ഒഴുക്കുന്നു; എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തും': വി. ശിവൻകുട്ടി"
english_title: "BJP is pouring money and liquor; LDF will come to power for the third time: V. Sivankutty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352373/bjp-is-pouring-money-and-liquor-ldf-will-come-to-power-for-the-third-time-v-sivankutty"
published_at: "2026-04-09T09:37:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d72615d5245_sdewr.jpg"
keywords: []
---

# 'ബിജെപി പണവും മദ്യവും ഒഴുക്കുന്നു; എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തും': വി. ശിവൻകുട്ടി

> **Lead Summary:** തിരുവനന്തപുരം: **[**തിരുവനന്തപുരം സെൻട്രൽ ഈഞ്ചയ്ക്കൽ യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ബിജെപിക്കെതിരെയും രാജീവ് ചന്ദ്രശേഖറിനെതിരെയും കടുത്ത ആരോപണങ്ങളുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. എൽഡിഎഫ് സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും നേമത്ത് വിജയസാധ്യതയിൽ യാതൊരു തർക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഭരണവിരുദ്ധ വികാരം ഒരിടത്തുമില്ലെന്ന് അദ്ദേഹം കൂട്ടിിച്ചേർത്തു.

## Article Content

തിരുവനന്തപുരം: **[**തിരുവനന്തപുരം സെൻട്രൽ ഈഞ്ചയ്ക്കൽ യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ബിജെപിക്കെതിരെയും രാജീവ് ചന്ദ്രശേഖറിനെതിരെയും കടുത്ത ആരോപണങ്ങളുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. എൽഡിഎഫ് സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും നേമത്ത് വിജയസാധ്യതയിൽ യാതൊരു തർക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഭരണവിരുദ്ധ വികാരം ഒരിടത്തുമില്ലെന്ന് അദ്ദേഹം കൂട്ടിിച്ചേർത്തു.

 നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുകയാണെന്ന് ശിവൻകുട്ടി ആരോപിച്ചു. ബൂത്ത് അടിസ്ഥാനത്തിൽ കോടിക്കണക്കിന് രൂപയാണ് വിതരണം ചെയ്യുന്നത്. ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നേരിട്ടാണ് കിറ്റുകളും പണവും ജോലി വാഗ്ദാനങ്ങളും നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പണാധിപത്യത്തിലൂടെ കേരളത്തിലെ ജനാധിപത്യ സംവിധാനത്തെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത്രയും നാണംകെട്ട തെരഞ്ഞെടുപ്പ് പ്രക്രിയ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെപ്പോലെ തന്നെ കോൺഗ്രസും സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ സംസ്കാരശൂന്യമാണെന്നും കേരളത്തിലെ ജനങ്ങൾ ഇതെല്ലാം കൃത്യമായി വിലയിരുത്തുമെന്നും വി. ശിവൻകുട്ടി പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352373/bjp-is-pouring-money-and-liquor-ldf-will-come-to-power-for-the-third-time-v-sivankutty)