---
title: "'വലിയ പ്രതീക്ഷയിലാണ്, യുഡിഎഫ് അനുകൂല കാറ്റാണ് എല്ലായിടത്തും'; വോട്ട് രേഖപ്പെടുത്തി രമേഷ് പിഷാരടി"
english_title: "Ramesh Pisharody casts his vote"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352370/ramesh-pisharody-casts-his-vote"
published_at: "2026-04-09T09:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d724239a898_Ramesh_Pisharody_casts_his_vote.jpg"
keywords: []
---

# 'വലിയ പ്രതീക്ഷയിലാണ്, യുഡിഎഫ് അനുകൂല കാറ്റാണ് എല്ലായിടത്തും'; വോട്ട് രേഖപ്പെടുത്തി രമേഷ് പിഷാരടി

> **Lead Summary:** കൊച്ചി: യുഡിഎഫിന് അനുകൂലമായ കാറ്റാണെന്ന് രമേഷ് പിഷാരടി. വോട്ടിന് കാശ് എന്നത് കേരളത്തിൽ കാണാത്ത കാഴ്ചയാണെന്നും തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ പണവും സാരിയും നൽകുന്നുണ്ടെന്ന് നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്നും എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നത് ഇപ്പോഴാണെന്നും പിഷാരടി പറഞ്ഞു. 'നിഴൽ' എന്ന് വിളിക്കുന്നതിനോട് ഒന്നും പറയാനില്ലെന്നും കാര്യങ്ങൾ നേരിട്ട് കാണുമ്പോൾ ജനങ്ങൾക്ക് സത്യം മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

കൊച്ചി: യുഡിഎഫിന് അനുകൂലമായ കാറ്റാണെന്ന് രമേഷ് പിഷാരടി. വോട്ടിന് കാശ് എന്നത് കേരളത്തിൽ കാണാത്ത കാഴ്ചയാണെന്നും തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ പണവും സാരിയും നൽകുന്നുണ്ടെന്ന് നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്നും എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നത് ഇപ്പോഴാണെന്നും പിഷാരടി പറഞ്ഞു. 'നിഴൽ' എന്ന് വിളിക്കുന്നതിനോട് ഒന്നും പറയാനില്ലെന്നും കാര്യങ്ങൾ നേരിട്ട് കാണുമ്പോൾ ജനങ്ങൾക്ക് സത്യം മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ ദുർബലനും അരാഷ്ട്രീയ വാദിയും എന്ന് പറയുന്നു. ദുർബലൻ ആണെങ്കിൽ എന്തിനാണ് ഇത്രയും അധിക്ഷേപമെന്നും രമേഷ് പിഷാരടി ചോദിച്ചു. തനിക്കെതിരെ കഥയുണ്ടെന്നും 10ന് ശേഷം പുറത്തുവിടുമെന്നും പറയുന്ന ശോഭയുടെ പ്രസ്താവനയിൽ, അങ്ങനെ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് മുൻപ് അല്ലേ പറയേണ്ടതെന്നും പിഷാരടി ചോദിച്ചു. വലത്തോട്ട് മുണ്ട് ഉടുത്ത തന്റെ ഫോട്ടോ മനപ്പൂർവം ഫ്ലിപ് ചെയ്ത് ഇടത്തോട്ട് ആക്കി മാറ്റി പ്രചരിപ്പിച്ച കാഴ്ച വരെ പാലക്കാട് കണ്ടു. തൃപ്പൂണിത്തുറയിലാണ് രമേഷ് പിഷാരടി വോട്ട് ചെയ്തത്. കെ ബാബുവും പിഷാരടിക്കൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352370/ramesh-pisharody-casts-his-vote)