---
title: "'ക്വാർട്ടറും സെമിയും ജയിച്ചു, ഫൈനൽ തൂത്തുവാരും, നങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു'; അത് വോട്ടെണ്ണുമ്പോൾ വ്യക്തമാകുമെന്ന് സാദിഖലി തങ്ങള്‍"
english_title: "Panakkad Sadikhali Shihab Thangal says UDF will return to power with a record majority in the assembly elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352367/panakkad-sadikhali-shihab-thangal-says-udf-will-return-to-power-with-a-record-majority-in-the-assembly-elections"
published_at: "2026-04-09T09:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d720b3df1a0_shihab_thangal.jpg"
keywords: []
---

# 'ക്വാർട്ടറും സെമിയും ജയിച്ചു, ഫൈനൽ തൂത്തുവാരും, നങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു'; അത് വോട്ടെണ്ണുമ്പോൾ വ്യക്തമാകുമെന്ന് സാദിഖലി തങ്ങള്‍

> **Lead Summary:** **മലപ്പുറം : ( **[www.truevisionnews.com]** ) **നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെയും യു.ഡി.എഫിന്റെ മുന്നേറ്റം നിയമസഭാ പോരാട്ടത്തിൽ വലിയ വിജയത്തിന് അടിത്തറ പാകുമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**മലപ്പുറം : ( **[www.truevisionnews.com]** ) **നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെയും യു.ഡി.എഫിന്റെ മുന്നേറ്റം നിയമസഭാ പോരാട്ടത്തിൽ വലിയ വിജയത്തിന് അടിത്തറ പാകുമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്സഭാ വിജയം ക്വാർട്ടർ ഫൈനലും തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം സെമിഫൈനലുമാണ്. നിയമസഭാ തെരഞ്ഞെടുപ്പെന്ന ഫൈനലിൽ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് വോട്ടെണ്ണുമ്പോൾ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഓരോ ജില്ലയിലെയും കാര്യങ്ങൾ വിശകലനംചെയ്താൽ അക്കാര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ബിജെപി വോട്ടിന് പണം വിതരണംചെയ്‌തെന്ന ആരോപണത്തിൽ ബിജെപിക്ക് ഇനിയും കേരളത്തെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അവിടെയൊക്കെ ചെയ്യുന്ന പണികൾ ഇവിടെ ചെയ്താൽ ക്ലച്ച് പിടിക്കില്ല. തിരഞ്ഞെടുപ്പിൽ ഒരു അക്കൗണ്ട് തുറക്കും, പിന്നെ ക്ലോസാകും. ഈ ഗതികേടിൽ അവർ നിൽക്കുന്ന കാരണമിതാണ്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സാധ്യത കുറവാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352367/panakkad-sadikhali-shihab-thangal-says-udf-will-return-to-power-with-a-record-majority-in-the-assembly-elections)