---
title: "'ഫുൾ കോണ്‍ഫിഡൻസിൽ, കേരളത്തില്‍ യുഡിഎഫ് തംരംഗമാണ്'; പേരാവൂരില്‍ ഞാൻ നാലാമതും ജയിക്കുമെന്ന് സണ്ണി ജോസഫ് "
english_title: " full confidence UDF is in power in Kerala Sunny Joseph says he will win for the fourth time in Peravoor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352358/full-confidence-udf-is-in-power-in-kerala-sunny-joseph-says-he-will-win-for-the-fourth-time-in-peravoor"
published_at: "2026-04-09T08:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d713a7f1d2f_sunny_joseph.jpg"
keywords: []
---

# 'ഫുൾ കോണ്‍ഫിഡൻസിൽ, കേരളത്തില്‍ യുഡിഎഫ് തംരംഗമാണ്'; പേരാവൂരില്‍ ഞാൻ നാലാമതും ജയിക്കുമെന്ന് സണ്ണി ജോസഫ് 

> **Lead Summary:** കണ്ണൂർ: വോട്ടു രേഖപ്പെടുത്തി പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി പ്രസിഡന്‍റുമായ സണ്ണി ജോസഫ്. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്ത് 4 സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ, കടത്തുംകടവ് ആണ് സണ്ണി ജോസഫ് കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്.

## Article Content

കണ്ണൂർ: വോട്ടു രേഖപ്പെടുത്തി പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി പ്രസിഡന്‍റുമായ സണ്ണി ജോസഫ്. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്ത് 4 സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ, കടത്തുംകടവ് ആണ് സണ്ണി ജോസഫ് കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്.

ഫുൾ കോണ്‍ഫിഡൻസിലാണെന്നും കേരളത്തില്‍ യുഡിഎഫ് തംരംഗമാണ്, യുഡിഎഫ് 100 ലധികം സീറ്റുകൾ നേടും, തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ യുഡിഎഫ് അനുകൂല തരംഗം ആവർത്തിക്കും. പേരാവൂരില്‍ ഞാൻ മൂന്ന് പ്രാവശ്യം ജയിച്ചു. നാലാമതും ജയിക്കും. സർവ്വേകളിൽ ഞാൻ തോൽക്കും എന്ന് കണ്ടു. ജനങ്ങളുടെ സർവ്വേ എനിക്കറിയാം എന്നും സണ്ണി ജോസഫ് പറഞ്ഞു.

വയനാട് ഫണ്ട്‌ വിവാദ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. നികേഷ് കുമാറിനെതിരെ കേസ് കൊടുക്കുമെന്നും കാടടച്ചു വെടി വയ്ക്കുകയാണ്. സത്യം മാത്രം പറയുന്നത് കൊണ്ടാണ് താൻ പ്രകോപിതനാകുന്നത് എന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത മത്സരമാണ് പേരാവൂർ നിയോജക മണ്ഡലത്തില്‍ നടക്കുന്നത്. കെകെ ശൈലജയാണ് എല്‍ഡിഎഫിന്‍റെ സ്ഥാനാർത്ഥി. യുഡിഎഫും എല്‍ഡിഎഫും നേക്കുനേർ ഏറ്റുമുട്ടുന്ന മണ്ഡലങ്ങളില്‍ ഒന്നുകൂടിയാണ് പേരാവൂർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352358/full-confidence-udf-is-in-power-in-kerala-sunny-joseph-says-he-will-win-for-the-fourth-time-in-peravoor)