---
title: "ഫേസ്ബുക്ക് പോസ്റ്റിട്ടത് പിടിച്ചില്ല;  മലപ്പുറത്ത്  ലീഗ് പ്രവര്‍ത്തകനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി"
english_title: "Complaint alleging that a League worker was beaten up by the LDF candidate's driver and his friend in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352350/complaint-alleging-that-a-league-worker-was-beaten-up-by-the-ldf-candidates-driver-and-his-friend-in-malappuram"
published_at: "2026-04-09T07:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d704ec75546_attack.jpg"
keywords: []
---

# ഫേസ്ബുക്ക് പോസ്റ്റിട്ടത് പിടിച്ചില്ല;  മലപ്പുറത്ത്  ലീഗ് പ്രവര്‍ത്തകനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

> **Lead Summary:** **മലപ്പുറം: **മലപ്പുറം മങ്കടയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. തിരൂര്‍ക്കാട് സ്വദേശി ഷബീറിനാണ് മര്‍ദ്ദനമേറ്റത്.

## Article Content

**മലപ്പുറം: **മലപ്പുറം മങ്കടയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. തിരൂര്‍ക്കാട് സ്വദേശി ഷബീറിനാണ് മര്‍ദ്ദനമേറ്റത്.

പരിക്കേറ്റ ഷബീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കുന്നത്ത് മുഹമ്മദിന്റെ ഡ്രൈവര്‍ ഇക്ബാൽ, സുഹൃത്ത് ആഷിഖ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുന്നത്ത് മുഹമ്മദിന് എതിരെ ഷബീര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതില്‍ പ്രകോപിതരായാണ് ഇവര്‍ ആക്രമണം നടത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352350/complaint-alleging-that-a-league-worker-was-beaten-up-by-the-ldf-candidates-driver-and-his-friend-in-malappuram)