---
title: "'നിലത്ത് മൊബൈൽ ഫോണും സിഗരറ്റ് കുറ്റികളും'; വെഞ്ഞാറമൂടിൽ വയോധികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ: അടുത്ത വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവ് ഉൾപ്പെടെ രണ്ട് പേർ പിടിയിൽ"
english_title: "Elderly woman living alone in Venjaramoodu found murdered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352347/elderly-woman-living-alone-in-venjaramoodu-found-murdered"
published_at: "2026-04-09T06:48:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d6feb6431be_crime.jpg"
keywords: []
---

# 'നിലത്ത് മൊബൈൽ ഫോണും സിഗരറ്റ് കുറ്റികളും'; വെഞ്ഞാറമൂടിൽ വയോധികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ: അടുത്ത വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവ് ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

> **Lead Summary:** **വെഞ്ഞാറമൂട് : **ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . പുല്ലമ്പാറ വെള്ളുമണ്ണടി കല്ലിയോട് ഭുവന വിഹാറിൽ ശാരദാമ്മയെയാണ് കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് .

## Article Content

**വെഞ്ഞാറമൂട് : **ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . പുല്ലമ്പാറ വെള്ളുമണ്ണടി കല്ലിയോട് ഭുവന വിഹാറിൽ ശാരദാമ്മയെയാണ് കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് .

സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാരദാമ്മയുടെ പുരയിടം വൃത്തിയാക്കാൻ രാവിലെ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വീടിന്റെ പിൻവാതിലിന്റെ കുറ്റി തകർത്ത നിലയിലും മുൻവാതിൽ തുറന്ന നിലയിലുമായിരുന്നു. മുറിയിൽ നിന്ന് സിഗരറ്റ് കുറ്റികളും മൊബൈൽ ഫോണും കണ്ടെടുത്ത പൊലീസ് ഫോണിന്റെ ഉടമയെ പിടികൂടി.

സംഭവസമയത്ത് ആക്ടീവായിരുന്ന മറ്റൊരു ഫോൺ കൊലപാതകം നടന്ന വീടിനു സമീപത്തു തന്നെ ഉണ്ടെന്നു കണ്ടെത്തിയതോടെ അടുത്ത വീട്ടിൽ ഉറക്കത്തിലായിരുന്ന യുവാവിനെയും കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങൽ ഡിവൈഎസ്പി സന്തോഷ്കുമാർ, വെഞ്ഞാറമൂട് എസ്എച്ച്ഒ ടി.പ്രദീഷ് എന്നിവരുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫൊറൻസിക് വിഭാഗം എന്നിവരെത്തി പരിശോധന നടത്തി.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭർത്താവ്: പരേതനായ ദാമോദരൻപിള്ള. മക്കൾ: ഭുവന, ഗോപകുമാർ, പരേതനായ കൃഷ്ണപ്രസാദ്. മരുമക്കൾ: ജയകുമാർ, കരിഷ്മ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352347/elderly-woman-living-alone-in-venjaramoodu-found-murdered)