---
title: "'തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 100 സീറ്റുകളില്‍ വിജയിക്കും';  പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകി  രാഹുല്‍ ഗാന്ധി"
english_title: "Assembly elections in Kerala, Rahul Gandhi gives confidence to workers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352346/assembly-elections-in-kerala-rahul-gandhi-gives-confidence-to-workers"
published_at: "2026-04-09T06:40:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d6fcd931f07_rahul.jpg"
keywords: []
---

# 'തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 100 സീറ്റുകളില്‍ വിജയിക്കും';  പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകി  രാഹുല്‍ ഗാന്ധി

> **Lead Summary:** **കോഴിക്കോട്: **കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 100 സീറ്റുകളില്‍ വിജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെച്ച് ഹാഷ്ടാഗ് യു.ഡി.എഫ്100 എന്ന് കുറിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്.

## Article Content

**കോഴിക്കോട്: **കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 100 സീറ്റുകളില്‍ വിജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെച്ച് ഹാഷ്ടാഗ് യു.ഡി.എഫ്100 എന്ന് കുറിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്.

കേരളം ഏറെ കഴിവും സാധ്യതകളുമുള്ള സംസ്ഥാനമാണ്. ഇതൊക്കൊ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സര്‍ക്കാരാണ് ഇനി വേണ്ടത്. എല്ലാവിധ അവസരങ്ങളുടെയും ഭാവിക്കായി വോട്ട് ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

അതേസമയം രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്‌സ് ഇന്ന് വിധിയെഴുതും. 883 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്.മോക്‌പോളിങ് ആരംഭിച്ചു.

883 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളത്. ആകെ 30495 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 2040 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല.

പൊലീസും സ്‌പെഷ്യല്‍ പൊലീസും ഉള്‍പ്പടെ 76000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല. 43 കേന്ദ്രങ്ങളിലായാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352346/assembly-elections-in-kerala-rahul-gandhi-gives-confidence-to-workers)