---
title: " അയൽക്കാരൻ നിസ്സാരക്കാരനല്ല ....! ആലുവയിൽ വയോധികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്വർണ്ണമാല കവർന്നു;  അയൽവാസി അറസ്റ്റിൽ "
english_title: "Elderly woman's gold necklace stolen in Aluva; neighbor arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352322/elderly-womans-gold-necklace-stolen-in-aluva-neighbor-arrested"
published_at: "2026-04-08T21:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d67938abe6e_arrest.jpg"
keywords: []
---

#  അയൽക്കാരൻ നിസ്സാരക്കാരനല്ല ....! ആലുവയിൽ വയോധികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്വർണ്ണമാല കവർന്നു;  അയൽവാസി അറസ്റ്റിൽ 

> **Lead Summary:** **കൊച്ചി: **ആലുവയിൽ ഉറങ്ങിക്കിടന്ന എഴുപതുകാരിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്വർണ്ണമാല കവർന്ന കേസിൽ അയൽവാസി പിടിയിൽ. നൊച്ചിമ സ്വദേശി സുമതിയുടെ രണ്ടര പവൻ മാലയാണ് അയൽവാസിയായ നിസാർ അസൈനാർ തട്ടിയെടുത്തത്.

## Article Content

**കൊച്ചി: **ആലുവയിൽ ഉറങ്ങിക്കിടന്ന എഴുപതുകാരിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്വർണ്ണമാല കവർന്ന കേസിൽ അയൽവാസി പിടിയിൽ. നൊച്ചിമ സ്വദേശി സുമതിയുടെ രണ്ടര പവൻ മാലയാണ് അയൽവാസിയായ നിസാർ അസൈനാർ തട്ടിയെടുത്തത്.

കോമ്പാറ ഇസ്മയില്‍മുക്ക് മോളത്ത്‌ വീട്ടില്‍ ഹരിഹരന്റെ ഭാര്യ ടി കെ സുമതിയെ(70)യാണ് ഇന്നലെ വൈകുന്നേരം നാസര്‍ ആക്രമിച്ചത്. തുറന്ന് കിടക്കുകയായിരുന്ന പിന്‍വശത്തെ അടുക്കള വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്.

തുടര്‍ന്ന് അടുക്കളയില്‍ നിന്നും മുളകുപൊടി എടത്ത് സോഫസെറ്റിയില്‍ കിടന്നുറങ്ങിയ വയോധികയുടെ കണ്ണില്‍ വിതറി. രണ്ടര പവന്‍ തൂക്കമുണ്ടായിരുന്ന സ്വർണ മാല ബലം പ്രയോഗിച്ച് പൊട്ടിച്ചപ്പോള്‍ ഒരു ഭാഗം താഴെ വീണുവെങ്കിലും അവശേഷിക്കുന്ന ഭാഗവും ലോക്കറ്റും മോഷ്ടാവ് കൈക്കലാക്കി.

ഇയാളെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മാല പൊലീസ് കണ്ടെടുത്തു. സംഭവം സമയത്ത് സുമതി വീട്ടിൽ ഒറ്റക്കായിരുന്നു. സംഭവം നടക്കുന്നതിന് മുൻപ് നാസര്‍ വീട്ടില്‍ വന്ന് സുമതിക്കൊപ്പം താമസിക്കുന്ന മകളും ചെറുമക്കളെല്ലാം എവിടെപ്പോയെന്ന് തിരക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് നാസറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പ്രതിയെ ആലുവ കോടതി റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352322/elderly-womans-gold-necklace-stolen-in-aluva-neighbor-arrested)