---
title: "'വീഡിയോയിലൂടെ തെറ്റായ പ്രചരണം നടത്തി'; പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയക്കെതിരെ പരാതി നൽകി സിപിഐഎം"
english_title: "CPI(M) files complaint against UDF candidate from Perambra, FathimaThahlia"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352318/cpim-files-complaint-against-udf-candidate-from-perambra-fathimathahlia"
published_at: "2026-04-08T20:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d672dc1a135_thahlya.jpg"
keywords: []
---

# 'വീഡിയോയിലൂടെ തെറ്റായ പ്രചരണം നടത്തി'; പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയക്കെതിരെ പരാതി നൽകി സിപിഐഎം

> **Lead Summary:** **കോഴിക്കോട് : **പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയക്കെതിരെ പരാതി. വീഡിയോയിലൂടെ തെറ്റായ പ്രചരണം നടത്തിയെന്ന് കാണിച്ച് സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ലിനീഷ് തെരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ കളക്ടർക്കും പരാതി നൽകി.

## Article Content

**കോഴിക്കോട് : **പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയക്കെതിരെ പരാതി. വീഡിയോയിലൂടെ തെറ്റായ പ്രചരണം നടത്തിയെന്ന് കാണിച്ച് സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ലിനീഷ് തെരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ കളക്ടർക്കും പരാതി നൽകി.

ഒരു കുടുംബം അതിദാരിദ്ര്യത്തിൽ ആണെന്നും 18 വർഷമായി സർക്കാർ ഇവർക്കുള്ള വീട് നിഷേധിച്ചു എന്നുള്ള വീഡിയോ ആണ് പ്രചരിപ്പിച്ചത്. ഈ കുടുംബത്തിലെ ഒരംഗം ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്നു എന്ന് പരാതിയിൽ പറയുന്നു. അതിനാൽ ലൈഫ് ഭവന പദ്ധതി മാനദണ്ഡങ്ങൾ പ്രകാരം പ്രസ്തുത കുടുംബം ആനുകൂല്യം ലഭിക്കുന്നതിന് അർഹത നഷ്ടപ്പെടും. ഇത് മറച്ചു വെച്ച് കൊണ്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ആണ് പ്രചരണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി മനഃപൂർവമാണ് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതെതെന്നുമാണ് ആരോപണം. ഉടനടി നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ‌ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ലിനീഷ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352318/cpim-files-complaint-against-udf-candidate-from-perambra-fathimathahlia)