---
title: "കരിക്ക് ഉണ്ടോ? എങ്കിൽ വീട്ടിലുണ്ടാക്കാം നാച്ചുറൽ ഐസ്ക്രീം; പുറത്തുനിന്ന് ഇനി വാങ്ങേണ്ട!"
english_title: "Do you have charcoal? Then you can make natural ice cream at home; no more buying it from outside!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352293/do-you-have-charcoal-then-you-can-make-natural-ice-cream-at-home-no-more-buying-it-from-outside"
published_at: "2026-04-08T16:57:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d63b9762031_fghjklvzxfbvn.jpg"
keywords: []
---

# കരിക്ക് ഉണ്ടോ? എങ്കിൽ വീട്ടിലുണ്ടാക്കാം നാച്ചുറൽ ഐസ്ക്രീം; പുറത്തുനിന്ന് ഇനി വാങ്ങേണ്ട!

> **Lead Summary:** ഐസ്ക്രീം പാർലറുകളിൽ വലിയ വില കൊടുത്ത് വാങ്ങുന്ന ടെൻഡർ കോക്കനട്ട് ഐസ്ക്രീം ഇനി നമുക്ക് വീട്ടിൽ തന്നെ വളരെ ലാഭത്തിൽ ഉണ്ടാക്കിയാലോ? അതും മെഷീനോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാതെ. നല്ല വെണ്ണ പോലെ അലിഞ്ഞു പോകുന്ന ഈ നാച്ചുറൽ ഐസ്ക്രീം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം...

## Article Content

ഐസ്ക്രീം പാർലറുകളിൽ വലിയ വില കൊടുത്ത് വാങ്ങുന്ന ടെൻഡർ കോക്കനട്ട് ഐസ്ക്രീം ഇനി നമുക്ക് വീട്ടിൽ തന്നെ വളരെ ലാഭത്തിൽ ഉണ്ടാക്കിയാലോ? അതും മെഷീനോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാതെ. നല്ല വെണ്ണ പോലെ അലിഞ്ഞു പോകുന്ന ഈ നാച്ചുറൽ ഐസ്ക്രീം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം...

**ആവശ്യമായ ചേരുവകൾ**

കരിക്കിൻ കാമ്പ് : 1.5 കപ്പ് (നല്ല വെണ്ണ പോലെയുള്ള കാമ്പ്)

കരിക്കിൻ വെള്ളം: 3-4 ടേബിൾ സ്പൂൺ

വിപ്പിംഗ് ക്രീം : 1 കപ്പ് (നല്ല തണുപ്പിച്ചത്)

മിൽക്ക് മെയ്ഡ് : ½ കപ്പ് (മധുരത്തിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)

**തയ്യാറാക്കുന്ന വിധം **

 ഒരു കപ്പ് കരിക്കിൻ കാമ്പ് അല്പം കരിക്കിൻ വെള്ളം ചേർത്ത് മിക്സിയിൽ നല്ല മയത്തിൽ അരച്ചെടുക്കുക. ബാക്കിയുള്ള പകുതി കപ്പ് കാമ്പ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെക്കുക (ഐസ്ക്രീം കഴിക്കുമ്പോൾ ഈ കഷ്ണങ്ങൾ വായയിൽ വരുന്നത് നല്ല രുചിയായിരിക്കും).

ഒരു ബൗളിൽ തണുപ്പിച്ച വിപ്പിംഗ് ക്രീം എടുത്ത് ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് നല്ലതുപോലെക്രീം കട്ടിയായി വരുന്നത് വരെ പതപ്പിക്കുക . വിപ്പ് ചെയ്ത ക്രീമിലേക്ക് മിൽക്ക് മെയ്ഡും അരച്ചു വെച്ചിരിക്കുന്ന കരിക്കിൻ പേസ്റ്റും ചേർക്കുക. ഇത് ഒരു സ്പൂൺ ഉപയോഗിച്ച് സാവധാനം ഇളക്കി യോജിപ്പിക്കുക .

ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന കരിക്കിൻ കഷ്ണങ്ങൾ കൂടി ചേർത്ത് ഒന്ന് ഇളക്കുക.  ഈ മിശ്രിതം ഒരു എയർ ടൈറ്റ് ബോക്സിലേക്ക് മാറ്റി മുകൾഭാഗം നിരപ്പാക്കുക. ഇതിനു മുകളിൽ ഒരു പ്ലാസ്റ്റിക് കവർ അല്ലെങ്കിൽ ഫോയിൽ പേപ്പർ വെച്ച് മൂടുന്നത് ഐസ്ക്രീമിന് മുകളിൽ ഐസ് ക്രിസ്റ്റലുകൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും. 8-10 മണിക്കൂർ ഫ്രീസറിൽ വെച്ച് സെറ്റ് ചെയ്യുക. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352293/do-you-have-charcoal-then-you-can-make-natural-ice-cream-at-home-no-more-buying-it-from-outside)