---
title: "ആഹാ... ഇപ്പൊ എങ്ങനെയിരിക്കുന്നു.....!  ശോഭയുടെ വാദം പൊളിയുന്നു, പണം കൈമാറിയ സ്ത്രീ ശോഭക്കും കേന്ദ്രമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളുമായി കോൺഗ്രസ് "
english_title: "Congress shares pictures with Shobha, the woman who handed over the money, alleging that she gave money to voters"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352286/congress-shares-pictures-with-shobha-the-woman-who-handed-over-the-money-alleging-that-she-gave-money-to-voters-new"
published_at: "2026-04-08T16:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d6377f6921a_SHOBA.jpg"
keywords: []
---

# ആഹാ... ഇപ്പൊ എങ്ങനെയിരിക്കുന്നു.....!  ശോഭയുടെ വാദം പൊളിയുന്നു, പണം കൈമാറിയ സ്ത്രീ ശോഭക്കും കേന്ദ്രമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളുമായി കോൺഗ്രസ് 

> **Lead Summary:** **പാലക്കാട്: **പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി പുതിയ തെളിവുകൾ പുറത്ത്. പണം കൈമാറിയെന്ന് കരുതുന്ന യുവതിയെ അറിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദങ്ങൾ തള്ളുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് കോൺഗ്രസ് പുറത്തുവിട്ടത്.

## Article Content

**പാലക്കാട്: **പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി പുതിയ തെളിവുകൾ പുറത്ത്. പണം കൈമാറിയെന്ന് കരുതുന്ന യുവതിയെ അറിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദങ്ങൾ തള്ളുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് കോൺഗ്രസ് പുറത്തുവിട്ടത്.

പാലക്കാട് ബി ജെ പി ജില്ല കമ്മിറ്റി ഓഫീസിൽ ശോഭക്കൊപ്പം ഈ സ്ത്രീ നിൽക്കുന്ന ഫോട്ടോയാണ് പുറത്തു വിട്ടത്. കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ എത്തിയപ്പോഴാണ് സ്ത്രീ പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇതേ യുവതി ശോഭയുടെ കാറിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തു വിട്ടു.

നേരത്തെ തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പ‍ഞ്ചായത്തിൽ എത്തിയത് കാൻസർ രോ​ഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ വാദം. പണം കൈമാറിയെന്ന് ആരോപണം നേരിടുന്ന യുവതിയെ തനിക്ക് അറിയില്ലെന്ന വാദമാണ് ശോഭ ഉയർത്തിയത്.

വോട്ട് ചോദിക്കുന്നത് രാഷ്ട്രീയവും വികസനവും പറഞ്ഞ് മാത്രമായിരിക്കുമെന്നും സത്യം തെളിയിച്ച ശേഷം മാത്രമേ ഇതിൽ നിന്ന് പിന്മാറൂ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ പുതിയ തെളിവുകൾ ശോഭയുടെ വാദങ്ങൾ പൊളിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352286/congress-shares-pictures-with-shobha-the-woman-who-handed-over-the-money-alleging-that-she-gave-money-to-voters-new)