---
title: "'എന്നെ തകർക്കാൻ ശ്രമിച്ചു, പക്ഷേ തോൽക്കില്ല, വിവാഹമോചന വാർത്തയ്ക്ക് പിന്നിൽ ഡിഎംകെ; വ്യക്തിഹത്യ നടത്തി തകർക്കാൻ നോക്കേണ്ടെന്ന് വിജയ്"
english_title: "Vijay says don't try to destroy by committing personal assassination"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352279/vijay-says-dont-try-to-destroy-by-committing-personal-assassination"
published_at: "2026-04-08T16:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d63078b2862_19.jpg"
keywords: []
---

# 'എന്നെ തകർക്കാൻ ശ്രമിച്ചു, പക്ഷേ തോൽക്കില്ല, വിവാഹമോചന വാർത്തയ്ക്ക് പിന്നിൽ ഡിഎംകെ; വ്യക്തിഹത്യ നടത്തി തകർക്കാൻ നോക്കേണ്ടെന്ന് വിജയ്

> **Lead Summary:** **ചെന്നൈ:[ **തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചുകൊണ്ട് ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴക വെട്രി കഴകം (ടി വി കെ) അധ്യക്ഷൻ വിജയ് രംഗത്തെത്തി.

## Article Content

**ചെന്നൈ:[ **തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചുകൊണ്ട് ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴക വെട്രി കഴകം (ടി വി കെ) അധ്യക്ഷൻ വിജയ് രംഗത്തെത്തി.

തിരുനെൽവേലിയിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കവെയാണ്, തന്നെ വ്യക്തിപരമായും രാഷ്ട്രീയമായും തകർക്കാൻ ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ടെന്ന് വിജയ് വെളിപ്പെടുത്തിയത്. തന്റെ വിവാഹമോചന വാർത്തകൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രചരിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പരോക്ഷമായി ആരോപിച്ചു.

പാർട്ടി രൂപീകരണം മുതൽ തന്റെ റാലികൾ തടയാനും ചുറ്റുമുള്ളവരെ സ്വാധീനിച്ച് തന്നെ തളർത്താനും ശ്രമങ്ങൾ നടന്നുവെന്നും എന്നാൽ ജനപിന്തുണയോടെ അതിനെയെല്ലാം അതിജീവിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സ്റ്റാലിൻ നയിക്കുന്ന മുന്നണിയെ 'പണപ്പെട്ടി സഖ്യം' എന്ന് വിശേഷിപ്പിച്ച വിജയ്, കോൺഗ്രസിനെ ഡിഎംകെ വിലയ്ക്കെടുത്തിരിക്കുകയാണെന്നും കുറ്റപ്പെടുത്തി. കോൺഗ്രസിന്റെയും ബിജെപിയുടെയും വോട്ടുകൾ ലക്ഷ്യം വെച്ചുകൊണ്ടുള്ള നീക്കങ്ങളാണ് അദ്ദേഹം റാലിയിൽ നടത്തിയത്.

അഴിമതിരഹിതമായ ഒരു ഭരണം കാഴ്ചവെക്കാൻ തമിഴ് ജനത തനിക്ക് ഒരു അവസരം നൽകണമെന്നും കാമരാജിന്റെയും അണ്ണാദുരൈയുടെയും സുവർണ്ണ കാലഘട്ടം തിരികെ കൊണ്ടുവരുമെന്നും വിജയ് അവകാശപ്പെട്ടു.

അഴിമതിയും പണക്കൊഴുപ്പും നിറഞ്ഞ രാഷ്ട്രീയത്തെ ജനകീയ ശക്തി ഉപയോഗിച്ച് പരാജയപ്പെടുത്തുമെന്ന കർശന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352279/vijay-says-dont-try-to-destroy-by-committing-personal-assassination)