---
title: "'തിരക്കഥ തയാറാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്, ഉയരുന്ന ആരോപണങ്ങൾ ഉണ്ടയില്ലാ വെടി - ശോഭ സുരേന്ദ്രൻ"
english_title: "Allegation of using notes for votes; ShobhaSurendran prepared a script and hunted her down"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352254/allegation-of-using-notes-for-votes-shobhasurendran-prepared-a-script-and-hunted-her-down-new-update"
published_at: "2026-04-08T14:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d6219ace422_surendran_.jpg"
keywords: []
---

# 'തിരക്കഥ തയാറാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്, ഉയരുന്ന ആരോപണങ്ങൾ ഉണ്ടയില്ലാ വെടി - ശോഭ സുരേന്ദ്രൻ

> **Lead Summary:** **പാലക്കാട്: **തനിക്കെതിരെ ഉയരുന്നത് 'ഉണ്ടയില്ലാ വെടികൾ' ആണെന്ന് പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം തള്ളി ശോഭ സുരേന്ദ്രൻ. തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പ‍ഞ്ചായത്തിൽ എത്തിയത് കാൻസർ രോ​ഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

## Article Content

**പാലക്കാട്: **തനിക്കെതിരെ ഉയരുന്നത് 'ഉണ്ടയില്ലാ വെടികൾ' ആണെന്ന് പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം തള്ളി ശോഭ സുരേന്ദ്രൻ. തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പ‍ഞ്ചായത്തിൽ എത്തിയത് കാൻസർ രോ​ഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

തിരക്കഥ തയാറാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. ഉയരുന്ന ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയാണ്. കണ്ണാടിയിൽ താൻ എത്തിയത് ക്യാൻസർ രോ​ഗിയെ കാണാനാണ്. തൻ്റെ കാർ കോൺഗ്രസ് പ്രവർത്തകർ പിന്തുടർന്നു. അത് ചോദ്യം ചെയ്യുകയാണ് ചെയ്തത്.

വിനേഷ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഒപ്പം ഉണ്ടായിരുന്നയാൾ സഭ്യമല്ലാത്ത രീതിയിൽ ആംഗ്യം കാണിച്ചു. ഇതാണ് താൻ ചോദ്യം ചെയ്തതെന്നും ഒരു സ്ത്രീ കണ്ടാൽ വേദനിക്കുന്ന രീതിയിൽ ആര് പെരുമാറിയാലും ചോദ്യം ചെയ്യുമെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് ബിജെപി ജയിക്കും എന്ന് കണ്ട് നേരത്തെ തിരക്കഥ തയാറാക്കുകയാണ് ചെയ്തത്. ഇവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും അവർ പറഞ്ഞു.

അതേസമയം ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ വീണ്ടും ആരോപണം ശക്തമാകുന്നു. കല്ലേക്കാട് ഭാഗത്ത് വോട്ടർമാർക്ക് സാരി വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സാരി നൽകിയെന്ന ആരോപണവുമായി സിപിഐഎം സഥാനാർഥി എൻഎംആർ റസാഖ് നേരത്തെ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്. വ്യാപകമായി പണവും സാരിയും നൽകുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. വ്യാപകമായി കഴിഞ്ഞ ദിവസങ്ങളിൽ ഇത് നടന്നു. തെളിവ് ലഭിച്ചത് ഇന്നാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട പരാതി ഇലക്ഷൻ കമ്മിഷന് നൽകിയിട്ടുണ്ട്. പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു സ്ഥനാർഥി ഇത്രയും മോശമായും പെരുമാറുന്നത് കാണുന്നത് ഇതാദ്യമായാണ്. സ്ഥാനാർഥിക്കെതിരെ നടപടി സ്വീകരിക്കണം. എല്ലാ പ്രദേശങ്ങളും ഇവർ കൊടുത്ത പണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352254/allegation-of-using-notes-for-votes-shobhasurendran-prepared-a-script-and-hunted-her-down-new-update)