---
title: "മാമ്പഴം ഉണ്ടോ? എങ്കിൽ ഈ 'മാംഗോ സാഗോ' ട്രൈ ചെയ്യൂ; വായിൽ കപ്പലോടിക്കും രുചി!"
english_title: "Do you have mango? Then try this 'Mango Sago'; the taste will make your mouth water!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352252/do-you-have-mango-then-try-this-mango-sago-the-taste-will-make-your-mouth-water"
published_at: "2026-04-08T14:47:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d61d9e197a1_SYU.jpg"
keywords: []
---

# മാമ്പഴം ഉണ്ടോ? എങ്കിൽ ഈ 'മാംഗോ സാഗോ' ട്രൈ ചെയ്യൂ; വായിൽ കപ്പലോടിക്കും രുചി!

> **Lead Summary:** **[** മാമ്പഴക്കാലം എത്തിക്കഴിഞ്ഞു. വീട്ടിലുള്ള മാമ്പഴം കൊണ്ട് വെറൈറ്റിയായി എന്ത് ഉണ്ടാക്കാം എന്ന് ആലോചിക്കുകയാണോ? നല്ല പഴുത്ത മാമ്പഴവും മുത്തുപോലെയുള്ള ചൗവ്വരിയും ചേർത്ത് തയ്യാറാക്കുന്ന വളരെ രുചികരവും തണുപ്പുള്ളതുമായ ഒരു ഡെസേർട്ടാണ് മാംഗോ സാഗോ.

## Article Content

**[** മാമ്പഴക്കാലം എത്തിക്കഴിഞ്ഞു. വീട്ടിലുള്ള മാമ്പഴം കൊണ്ട് വെറൈറ്റിയായി എന്ത് ഉണ്ടാക്കാം എന്ന് ആലോചിക്കുകയാണോ? നല്ല പഴുത്ത മാമ്പഴവും മുത്തുപോലെയുള്ള ചൗവ്വരിയും ചേർത്ത് തയ്യാറാക്കുന്ന വളരെ രുചികരവും തണുപ്പുള്ളതുമായ ഒരു ഡെസേർട്ടാണ് മാംഗോ സാഗോ.

**ആവശ്യമായ ചേരുവകൾ**

*നല്ല പഴുത്ത മാമ്പഴം: 2 എണ്ണം *

*ചൗവ്വരി : ½ കപ്പ്*

*പാൽ: 2 കപ്പ് *

*മിൽക്ക് മെയിഡ് : 3-4 ടേബിൾ സ്പൂൺ (മധുരത്തിന് അനുസരിച്ച്)*

*ചിയാ സീഡ് : 1 ടീസ്പൂൺ (വെള്ളത്തിൽ കുതിർത്തത്)*

**തയ്യാറാക്കുന്ന വിധം **

ഒരു പാത്രത്തിൽ ധാരാളം വെള്ളം തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ കഴുകി വെച്ചിരിക്കുന്ന ചൗവ്വരി ചേർക്കുക. ചൗവ്വരി ഏകദേശം 10-15 മിനിറ്റ് വേവിക്കണം. അവ കണ്ണാടി പോലെ സുതാര്യമായി  വരുമ്പോൾ തീ ഓഫ് ചെയ്ത് തണുത്ത വെള്ളത്തിൽ കഴുകി അരിച്ചെടുക്കുക. (ഇങ്ങനെ ചെയ്യുന്നത് ചൗവ്വരി ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കും).

ഒരു മാമ്പഴം ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെക്കുക (ഇത് അവസാനം ചേർക്കാനാണ്). രണ്ടാമത്തെ മാമ്പഴം മിക്സിയിൽ ഇട്ട് നല്ല പൾപ്പ് ആക്കി മാറ്റുക. തണുപ്പിച്ച പാലിലേക്ക് മിൽക്ക് മെയിഡ് ചേർത്ത് നന്നായി ഇളക്കുക. 

തയ്യാറാക്കി വെച്ചിരിക്കുന്ന പാലിലേക്ക് മാമ്പഴം അരച്ചതും, വേവിച്ചു വെച്ചിരിക്കുന്ന ചൗവ്വരിയും, കുതിർത്ത ചിയാ സീഡ് ചേർത്ത് നന്നായി ഇളക്കുക.ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന മാമ്പഴം കഷ്ണങ്ങൾ കൂടി ചേർക്കുക. ഈ മിശ്രിതം കുറഞ്ഞത് 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് നല്ലതുപോലെ തണുപ്പിച്ച ശേഷം വിളമ്പുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352252/do-you-have-mango-then-try-this-mango-sago-the-taste-will-make-your-mouth-water)