---
title: "വല്ല കാര്യം ഉണ്ടായിരുന്നോ? കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്ന ഗൃഹനാഥനെ വീട്ടിൽ കയറി കുത്തിയ കേസ്: പ്രതിക്ക് 39 മാസം കഠിനതടവ് ശിക്ഷ"
english_title: "Man who entered home and stabbed family member while eating with him gets 39 months rigorous imprisonment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352239/man-who-entered-home-and-stabbed-family-member-while-eating-with-him-gets-39-months-rigorous-imprisonment"
published_at: "2026-04-08T14:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d61795008b7_arrest.jpg"
keywords: []
---

# വല്ല കാര്യം ഉണ്ടായിരുന്നോ? കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്ന ഗൃഹനാഥനെ വീട്ടിൽ കയറി കുത്തിയ കേസ്: പ്രതിക്ക് 39 മാസം കഠിനതടവ് ശിക്ഷ

> **Lead Summary:** **ചേർത്തല: **ഗൃഹനാഥനെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ ശിക്ഷിച്ചു. വയലാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പുത്തുവൽ നികർത്ത് വീട്ടിൽ സാലിയെയാണ് ചേർത്തല അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ലക്ഷ്മി എസ് ശിക്ഷിച്ചത്.

## Article Content

**ചേർത്തല: **ഗൃഹനാഥനെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ ശിക്ഷിച്ചു. വയലാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പുത്തുവൽ നികർത്ത് വീട്ടിൽ സാലിയെയാണ് ചേർത്തല അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ലക്ഷ്മി എസ് ശിക്ഷിച്ചത്.

വയലാർ സ്വദേശിയായ ചൂഴാട്ടിത്തറ വീട്ടിൽ ആന്റണിയുടെ മകൻ വർഗീസിനെ കുത്തിയ കേസിലാണ് ശിക്ഷ. മൂന്ന് വർഷവും മൂന്നുമാസവും കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികതടവ് അനുഭവിക്കണം. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352239/man-who-entered-home-and-stabbed-family-member-while-eating-with-him-gets-39-months-rigorous-imprisonment)