---
title: "മുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കുക; രുചി കൂടുമ്പോൾ പോഷകം നഷ്ടപ്പെടാൻ സാധ്യത! ശരിയായ രീതി ഏതാണ്?"
english_title: "Be careful when eating eggs; the more you eat the more nutrients you lose! What is the correct method?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352235/be-careful-when-eating-eggs-the-more-you-eat-the-more-nutrients-you-lose-what-is-the-correct-method"
published_at: "2026-04-08T13:47:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d60f7cb2644_RTYUIOI.jpg"
keywords: []
---

# മുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കുക; രുചി കൂടുമ്പോൾ പോഷകം നഷ്ടപ്പെടാൻ സാധ്യത! ശരിയായ രീതി ഏതാണ്?

> **Lead Summary:** **[** ആരോഗ്യകരമായ ഭക്ഷണശീലത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മുട്ട. പ്രോട്ടീനുകളാലും മറ്റ് സുപ്രധാന പോഷകങ്ങളാലും സമ്പന്നമായ മുട്ടയെ ഒരു സമ്പൂർണ്ണ ആഹാരമായാണ് കണക്കാക്കുന്നത്. എന്നാൽ മുട്ടയുടെ ഗുണങ്ങൾ പൂർണ്ണമായും ശരീരത്തിന് ലഭിക്കുന്നത് അത് എങ്ങനെ പാകം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

## Article Content

**[** ആരോഗ്യകരമായ ഭക്ഷണശീലത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മുട്ട. പ്രോട്ടീനുകളാലും മറ്റ് സുപ്രധാന പോഷകങ്ങളാലും സമ്പന്നമായ മുട്ടയെ ഒരു സമ്പൂർണ്ണ ആഹാരമായാണ് കണക്കാക്കുന്നത്. എന്നാൽ മുട്ടയുടെ ഗുണങ്ങൾ പൂർണ്ണമായും ശരീരത്തിന് ലഭിക്കുന്നത് അത് എങ്ങനെ പാകം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

ഒരു വലിയ മുട്ടയിൽ ഏകദേശം 70 കലോറി അടങ്ങിയിട്ടുണ്ട്. ഇതിൽ 13 തരം സുപ്രധാന വിറ്റാമിനുകളും ധാതുക്കളും ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനും അടങ്ങിയിരിക്കുന്നു. മുട്ടയിലുള്ള പ്രോട്ടീന്റെ 90 ശതമാനത്തിലധികം ശരീരത്തിന് വേഗത്തിൽ ആഗിരണം ചെയ്യാൻ സാധിക്കും. വെള്ളയിൽ റൈബോഫ്‌ളാവിൻ, സെലീനിയം എന്നിവ അടങ്ങിയിരിക്കുമ്പോൾ, ഭൂരിഭാഗം പോഷകങ്ങളും മഞ്ഞക്കരുവിലാണ് ഉള്ളത്.

രുചിക്ക് മാത്രം പ്രാധാന്യം നൽകി പാകം ചെയ്യുമ്പോൾ മുട്ടയിലെ പോഷകങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ശരിയായ രീതിയിലുള്ള പാചകം പ്രധാനമാണ്. ദിവസവും രണ്ട് മുട്ട മഞ്ഞക്കരു സഹിതം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നും, മുട്ടയിലെ കൊളസ്ട്രോളിനെക്കുറിച്ച് അനാവശ്യമായ ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

*

ചില ഭക്ഷണസാധനങ്ങൾ മുട്ടയോടൊപ്പം കഴിക്കുന്നത് ദോഷകരമായേക്കാം എന്നതിനാൽ ഭക്ഷണക്കൂട്ടുകളിൽ ശ്രദ്ധവേണം.

അല്‍പം മഞ്ഞളും കുരുമുളകുപൊടിയും ചേര്‍ത്ത് മുട്ട കഴിക്കുന്നത് ശരീരത്തിന് നീര്‍വീക്കം തടയാനുള്ള ഗുണങ്ങള്‍ നല്‍കുന്നു.*

*മുട്ടയില്‍ ഉപ്പ് ചേര്‍ക്കാം. പക്ഷേ അല്‍പ്പം മാത്രം ചേര്‍ക്കുന്നതാണ് ഗുണകരം. മാത്രമല്ല മുട്ടയോടൊപ്പം പാഴ്‌സലി, ഒറിഗാനോ പോലുള്ള ഹെര്‍ബ്‌സ് ചേര്‍ക്കുന്നത് രുചിയും ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും വര്‍ധിപ്പിക്കും.*

*തക്കാളി, ഉള്ളി, കൂണ്‍ തുടങ്ങിയ പച്ചക്കറികള്‍ മുട്ടയില്‍ ചേര്‍ക്കുന്നത് കുടലിലെ സൂക്ഷ്മാണുക്കള്‍ക്ക് ആവശ്യമായ ആന്റി ഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും നല്‍കുന്നു.*

ചില ഭക്ഷണങ്ങള്‍ ചിലതിനൊപ്പം കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. ദഹന പ്രശ്‌നങ്ങള്‍, ഓക്കാനം, ഉദരരോഗങ്ങള്‍ ഇവയ്‌ക്കെല്ലാം കാരണമാവുകയും ചെയ്യും. മുട്ടയുടെ കാര്യത്തിലും കാര്യം വിപരീതമല്ല.മുട്ട കഴിക്കുന്നതിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. അവ ഏതൊക്കെയാണെന്നറിയാം.

*ഓറഞ്ച്, ചെറുനാരങ്ങ, മുന്തിരി ഇവയൊന്നും മുട്ടയ്‌ക്കൊപ്പം കഴിക്കരുത്.*

*'സെറീയല്‍സ്' അഥവാ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം മുട്ട കഴിക്കുന്നത് ആരോഗ്യകരമല്ല.*

*മുട്ടയും റെഡ് വൈനും ഒരുമിച്ച് കഴിക്കരുത്. മുട്ടയുടെ രുചിയും റെഡ് വൈനിലെ ടാനും ചേര്‍ന്ന് അസുഖകരമായ രുചി ഉണ്ടാകും.*

*മദ്യത്തോടൊപ്പം മുട്ട കഴിക്കരുത്. പച്ച മുട്ട ബാക്ടീരിയല്‍ അണുബാധക്ക് കാരണമാകുന്നതിനാലാണ് ഇങ്ങനെ പറയുന്നത്.*

*തൈരും മുട്ടയും ഒരുമിച്ച് കഴിക്കരുത്.*

*അച്ചാറിനൊപ്പം മുട്ട കഴിക്കരുത്.*

*മുട്ടയും സോയാമില്‍ക്കും ഒരുമിച്ച് കഴിക്കരുത്. ഇവ രണ്ടും പ്രോട്ടീന്‍ സമ്പുഷ്ടമായതിനാല്‍ ശരീരത്തില്‍ പ്രോട്ടീന്റെ അളവ് കൂടും.*

*മുട്ടയും ചായയും ഒരുമിച്ച് കഴിക്കുന്നത് അപകടമാണ്. കാരണം മുട്ടയുടെ പോഷകഗുണത്തെ ടാനിനുകള്‍ തടയുന്നു. ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍ അസിഡിറ്റിയും ഗ്യാസ്ട്രബിളും ഉണ്ടാകുന്നു.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352235/be-careful-when-eating-eggs-the-more-you-eat-the-more-nutrients-you-lose-what-is-the-correct-method)