---
title: "ബ്രഡും മുട്ടയും ഉണ്ടോ? ചായയ്ക്കൊപ്പം കഴിക്കാൻ 5 മിനിറ്റിൽ ഒരു ഈസി സ്നാക്ക് ഇതാ...."
english_title: "Do you have bread and eggs? Here's an easy 5-minute snack to eat with tea...."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352232/do-you-have-bread-and-eggs-heres-an-easy-5-minute-snack-to-eat-with-tea"
published_at: "2026-04-08T13:30:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d60d364c76b_Do_you_have_bread_and_eggs.jpg"
keywords: []
---

# ബ്രഡും മുട്ടയും ഉണ്ടോ? ചായയ്ക്കൊപ്പം കഴിക്കാൻ 5 മിനിറ്റിൽ ഒരു ഈസി സ്നാക്ക് ഇതാ....

> **Lead Summary:** കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു എളുപ്പവിദ്യ. എല്ലാ ദിവസവും ഒരേ വിഭവങ്ങൾ കഴിച്ച് മടുത്തവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ബ്രഡും മുട്ടയും ചേർത്തുള്ള ഈ സ്നാക്ക്. രുചികരവും ആരോഗ്യപ്രദവുമായ ഈ പലഹാരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു എളുപ്പവിദ്യ. എല്ലാ ദിവസവും ഒരേ വിഭവങ്ങൾ കഴിച്ച് മടുത്തവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ബ്രഡും മുട്ടയും ചേർത്തുള്ള ഈ സ്നാക്ക്. രുചികരവും ആരോഗ്യപ്രദവുമായ ഈ പലഹാരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

പഴം

മുട്ട

ബ്രഡ്

പഞ്ചസാര

ഏലയ്ക്കാപ്പൊടി

പാൽ

നെയ്യ്

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത ഒരു പഴം മിക്സിയിലേയ്ക്ക് അരിഞ്ഞെടുക്കാം.

അതിലേയ്ക്ക് അഞ്ച് മുട്ട പൊട്ടിച്ചു ചേർക്കാം.

ശേഷം നാല് ബ്രഡ് കഷ്ണങ്ങളാക്കിയത്, ആവശ്യത്തിനു പഞ്ചസാര, അൽപം ഏലയ്ക്കാപ്പൊടി, ഒരു കപ്പ് പാൽ എന്നിവ കൂടി ചേർത്ത് നന്നായി ബ്ലെൻ്റ് ചെയ്തെടുക്കാം.

ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ഒഴിച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മിക്സ് അതിലേക്ക് ഒഴിച്ച് മൂടി വെയ്ക്കാം.

പകുതി വെന്തു കഴിയുമ്പോൾ അൽപ്പം അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർക്കാം.

ഇരുപതു മിനിറ്റിനു ശേഷം അടുപ്പിൽ നിന്നും മാറ്റി ചെറിയ കഷ്ണങ്ങളായി മുറിച്ച് കഴിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352232/do-you-have-bread-and-eggs-heres-an-easy-5-minute-snack-to-eat-with-tea)