---
title: "അയ്യയ്യോ എന്തൊക്കെ കാണണം....; വോട്ടിന് പണവും സാരിയും! പാലക്കാട് വോട്ടിന് പണം നൽകി ബി.ജെ.പി; വീഡിയോ പകർത്തി കോൺഗ്രസ് പ്രവർത്തകർ"
english_title: "BJP paid for votes in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352212/bjp-paid-for-votes-in-palakkad-NEW"
published_at: "2026-04-08T12:19:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5fc1526ead_SHOBA.jpg"
keywords: []
---

# അയ്യയ്യോ എന്തൊക്കെ കാണണം....; വോട്ടിന് പണവും സാരിയും! പാലക്കാട് വോട്ടിന് പണം നൽകി ബി.ജെ.പി; വീഡിയോ പകർത്തി കോൺഗ്രസ് പ്രവർത്തകർ

> **Lead Summary:** **പാലക്കാട്: **നിയമസഭാ ഉപതിരഞ്ഞെടുപ്പ് ആവേശത്തിനിടെ പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി ശോഭാസുരേന്ദ്രന്റെ നേതൃത്വത്തിൽ വോട്ടർമാർക്ക് പണം നൽകിയെന്ന് പരാതി.

## Article Content

**പാലക്കാട്: **നിയമസഭാ ഉപതിരഞ്ഞെടുപ്പ് ആവേശത്തിനിടെ പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി ശോഭാസുരേന്ദ്രന്റെ നേതൃത്വത്തിൽ വോട്ടർമാർക്ക് പണം നൽകിയെന്ന് പരാതി.

കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. ​ഇതറിഞ്ഞ് സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ വീഡിയോ പകർത്തി. സാരിയും ആയിരം ​രൂപയുമാണ് വിതരണം ചെയ്തതത്. വീഡിയോ പകർത്തിയാളുടെ ചെപ്പക്ക്കുറ്റി അടിച്ച് പൊളിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ഭീഷണി.

അപൂർവമായാണ് സ്ഥാനാർഥി തന്നെ പണം വിതരണം ചെയ്യുന്നത് കയ്യോടെ പിടികൂടുന്നത്. കഴിഞ്ഞ ദിവസവങ്ങളിലായി പണം നൽകുന്നതായി പ്രചാരണമുണ്ടായിരുന്നു. എന്നാൽ, വീഡിയോ പകർത്താൻ കഴിഞ്ഞതോടെയാണ് ഈ വിവരം സ്ഥീരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352212/bjp-paid-for-votes-in-palakkad-NEW)