'നിയമസഭയിൽ ചർച്ച നടന്നിട്ടും എന്തുകൊണ്ട് മാത്യു കുഴൽനാടൻ മിണ്ടാതിരുന്നു?‌‌ ആരോപണങ്ങൾ തെറ്റ്', നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി

2026-04-08T12:07:00 | By VIPIN P V

പാലക്കാട്: ( www.truevisionnews.com) 2018ലെ പ്രളയം മനുഷ്യനിർമ്മിതമെന്ന മാത്യു കുഴൽനാടന്റെ ആരോപണങ്ങളെ തള്ളി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി . മാത്യു കുഴൽനാടൻ വിഷയം നിയമസഭയിൽ നേരത്തെ ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. തോട്ടപ്പിള്ളി സ്‌പിൽവെയിലെ ഷട്ടറുകൾ നേരത്തെതന്നെ തുറന്നിട്ടുണ്ടെന്നും ആരോപണത്തിൽ നിയമനടപടിയുമായി മുന്നോട്ട്‌പോകുമെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി.

ഒരു നനഞ്ഞ ബോംബ് അവസാനദിവസം യുഡിഎഫ് തനിക്കെതിരെ എറിഞ്ഞിരിക്കുകയാണെന്ന് ആരോപണത്തിൽ മാത്യു ടി തോമസും പ്രതികരിച്ചു. ' 2018ലെ സംഭവം ആസ്പദമാക്കി 2026ൽ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശപരമാണ്. ഇത് കാണിക്കുന്നത് യുഡിഎഫിന്റെ വിഷയദാരിദ്രമാണ്. വിഷയത്തിൽ അന്ന് യുഡിഎഫ് കോടതിയിൽ പോയി.

സാങ്കേതിക കാര്യങ്ങളടക്കം പരിഗണിച്ച കോടതി ഹർജിക്കാരോട് തങ്ങളുടെ ഹർജി പിൻവലിക്കാൻ ആവശ്യപ്പെട്ടു. അവർ പിൻവലിക്കാത്തതുകൊണ്ട് ഹർജി തള്ളിപ്പോയി. സത്യത്തെ അവർ ഭയക്കുന്നു. ഒരു കമ്പനിക്ക് കരിമണൽ ഖനനത്തിന് വേണ്ടിയാണ് എന്നാണ് യുഡിഎഫ് ആരോപണം.

എന്നാൽ ഖനനത്തിന് അനുമതി നൽകുന്നത് വ്യവസായ വകുപ്പാണ്. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ഒരിടത്തും കരാറിൽ ഏർപ്പെട്ടിട്ടില്ല എന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.' മാത്യു ടി തോമസ് വീഡിയോ സന്ദേശത്തിൽ മറുപടി നൽകി.തോട്ടപ്പിള്ളി സ്‌പിൽവെ 2018ൽ തുറക്കാതിരുന്നത് സ്വകാര്യ കൺസ്‌ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണെന്നും പ്രളയം മനുഷ്യനിർമ്മിതമാണെന്നും മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ഇന്നും ആരോപിച്ചിരുന്നു.

മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ ഫോൺസംഭാഷണത്തിലെ ശബ്‌ദരേഖയാണെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞദിവസം കുഴൽനാടൻ ആരോപണം ഉന്നയിച്ചത്. ജലവിഭവ വകുപ്പിന് തെറ്റുപറ്റിയെന്നും തോട്ടപ്പിള്ളി സ്‌പിൽവെയിൽ അടിഞ്ഞുകൂടിയ കരിമണലെടുക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഇന്നും അദ്ദേഹം ആരോപിച്ചു. ഇതിന് മറുപടിയാണ് മന്ത്രി കൃഷ്‌ണൻകുട്ടിയും അന്ന് മന്ത്രിയായിരുന്ന മാത്യു ടി തോമസും നൽകിയത്.

Content Highlight: k krishnankutty against mathew kuzhalnadan

Next TV

Related Stories
ശബരിമല കേസിൽ നിർണായക വഴിത്തിരിവ്; സ്വർണ്ണം അപഹരിക്കാൻ കൂട്ടുനിന്നു, പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകൾ

Jul 23, 2026 10:40 PM

ശബരിമല കേസിൽ നിർണായക വഴിത്തിരിവ്; സ്വർണ്ണം അപഹരിക്കാൻ കൂട്ടുനിന്നു, പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകൾ

ശബരിമല ദ്വാരപാലക പീഠപാളികൾ സ്വകാര്യ ഏജൻസിക്ക് നൽകിയ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും അജികുമാറും അറസ്റ്റിൽ. 2019ലെ...

Read More >>
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം

Jul 23, 2026 10:28 PM

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം

കെപിഎസ്‌സി 2026 ജനുവരി വിജ്ഞാപന പ്രകാരമുള്ള വകുപ്പുതല പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ ലഭിക്കും. സർട്ടിഫിക്കറ്റിന് ഓൺലൈൻ അപേക്ഷിക്കാം,...

Read More >>
കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി; നിതിൻ രാജിന്റെ മരണകേസിൽ ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

Jul 23, 2026 10:24 PM

കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി; നിതിൻ രാജിന്റെ മരണകേസിൽ ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ പ്രതി ഡോ. എം കെ റാമിനെ തലശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പുതിയ...

Read More >>
adimage
അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

Jul 23, 2026 10:08 PM

അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

തിരുവനന്തപുരം നെടിയാംകോട് വാഹന പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേർ പിടിയിൽ. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക്...

Read More >>
പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

Jul 23, 2026 09:47 PM

പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ സഹപാഠി അറസ്റ്റിൽ. ആറു മാസത്തെ അന്വേഷണത്തിന് ശേഷം വിദ്യാർത്ഥികൾ...

Read More >>
കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:45 PM

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി കോടതി ഉത്തരവിനെ തുടർന്ന് ഡോ. എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ...

Read More >>
Top Stories

adimage adimage
Entertainment News