---
title: "ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസ്: ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ"
english_title: "Houseboat employee attacked and robbed: Suspect who was absconding arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352197/houseboat-employee-attacked-and-robbed-suspect-who-was-absconding-arrested"
published_at: "2026-04-08T11:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5ef910c7a0_Suspect_who_was_absconding_arrested.jpg"
keywords: []
---

# ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസ്: ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. മണ്ണഞ്ചേരി പഞ്ചായത്ത് എ.എൻ. കോളനി സ്വദേശി അരുൺ കിച്ചു (മൊട്ട അരുൺ) ആണ് ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിലായത്. പുന്നമട ജെട്ടിക്ക് കിഴക്കേക്കരയിൽ വെച്ചായിരുന്നു സംഭവം. ഹൗസ് ബോട്ടിൽ കയറ്റാതിരുന്നതിലുള്ള വിരോധം മൂലമാണ് പ്രതികൾ സ്രാങ്കായ രാജേഷ് കുമാറിനെ ആക്രമിച്ചതും പണം തട്ടിയെടുത്തതും.

## Article Content

ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. മണ്ണഞ്ചേരി പഞ്ചായത്ത് എ.എൻ. കോളനി സ്വദേശി അരുൺ കിച്ചു (മൊട്ട അരുൺ) ആണ് ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിലായത്. പുന്നമട ജെട്ടിക്ക് കിഴക്കേക്കരയിൽ വെച്ചായിരുന്നു സംഭവം. ഹൗസ് ബോട്ടിൽ കയറ്റാതിരുന്നതിലുള്ള വിരോധം മൂലമാണ് പ്രതികൾ സ്രാങ്കായ രാജേഷ് കുമാറിനെ ആക്രമിച്ചതും പണം തട്ടിയെടുത്തതും.

കേസിലെ മറ്റ് പ്രതികളായ പുന്നമട ശ്യാം, അദ്വൈത് എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ആലപ്പുഴ ഡിവൈ.എസ്.പി മുകേഷ് ജി.ബിയുടെ മേൽനോട്ടത്തിൽ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ എം.ജെ അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിപിൻദാസ്, എൻ.എസ് വിഷ്ണു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അരുണിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352197/houseboat-employee-attacked-and-robbed-suspect-who-was-absconding-arrested)