---
title: "നേമത്ത് ബിജെപി മദ്യവും പണവും ഒഴുക്കുന്നു; തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് അഡ്വ. ജയിൽ കുമാർ"
english_title: "BJP is pouring liquor and money in Nemoth; Advocate Jail Kumar wants the Election Commission to intervene"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352174/bjp-is-pouring-liquor-and-money-in-nemoth-advocate-jail-kumar-wants-the-election-commission-to-intervene"
published_at: "2026-04-08T10:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5dd75b1628_Advocate_Jail_Kumar_wants_the_Election_Commission_to_intervene.jpg"
keywords: []
---

# നേമത്ത് ബിജെപി മദ്യവും പണവും ഒഴുക്കുന്നു; തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് അഡ്വ. ജയിൽ കുമാർ

> **Lead Summary:** തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നുവെന്ന് ആരോപണവുമായി എൽഡിഎഫ് രംഗത്ത്. വി. ശിവൻകുട്ടിയുടെ ഇലക്ഷൻ ഏജന്റ് അഡ്വ. ജയിൽ കുമാറാണ് പരാതിയുമായി രംഗത്തെത്തിയത്. ആറ്റുകാൽ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസിൽ നിന്ന് എക്സൈസ് സംഘം മദ്യം പിടികൂടിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ആരോപണം.

## Article Content

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നുവെന്ന് ആരോപണവുമായി എൽഡിഎഫ് രംഗത്ത്. വി. ശിവൻകുട്ടിയുടെ ഇലക്ഷൻ ഏജന്റ് അഡ്വ. ജയിൽ കുമാറാണ് പരാതിയുമായി രംഗത്തെത്തിയത്. ആറ്റുകാൽ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസിൽ നിന്ന് എക്സൈസ് സംഘം മദ്യം പിടികൂടിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ആരോപണം.

സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് ജയിൽ കുമാർ ആവശ്യപ്പെട്ടു. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വഴിവിട്ട രീതികൾ സ്വീകരിക്കുന്നുവെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നുമാണ് എൽഡിഎഫിന്റെ ആവശ്യം.

ആറ്റുകാൽ മേടമുക്കിലെ ബിജെപിയുടെ ബൂത്ത് ഓഫീസിൽ നിന്ന് 336 ലിറ്റർ മദ്യമാണ് എക്സൈസ് പിടികൂടിയത്. എന്നാൽ, 6 ലിറ്റർ മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണം. പൊലീസും എക്സൈസും ഇടപെട്ടില്ലെങ്കിൽ പ്രവർത്തകർ ഇടപെടും. വ്യാപകമായി ബിജെപി പ്രവർത്തകർ മദ്യം വിതരണം ചെയ്യുന്നു. ഗൗരവപൂർണമായ അന്വേഷണം കമ്മീഷൻ നടത്തിയില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം പ്രവർത്തകർ തടയുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352174/bjp-is-pouring-liquor-and-money-in-nemoth-advocate-jail-kumar-wants-the-election-commission-to-intervene)