---
title: "വെടിനിർത്തലിൽ ലെബനനില്ല; നിലപാട് വ്യക്തമാക്കി നെതന്യാഹു, പാകിസ്താന് തിരിച്ചടി"
english_title: "Netanyahu clarifies his position"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352172/netanyahu-clarifies-his-position"
published_at: "2026-04-08T10:05:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5db85ceef2_6.jpg"
keywords: []
---

# വെടിനിർത്തലിൽ ലെബനനില്ല; നിലപാട് വ്യക്തമാക്കി നെതന്യാഹു, പാകിസ്താന് തിരിച്ചടി

> **Lead Summary:** **ടെൽ അവീവ്: [ **അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ ധാരണയെ ഇസ്രയേൽ സ്വാഗതം ചെയ്തെങ്കിലും, ഈ കരാറിൽ ലെബനാൻ ഉൾപ്പെടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

## Article Content

**ടെൽ അവീവ്: [ **അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ ധാരണയെ ഇസ്രയേൽ സ്വാഗതം ചെയ്തെങ്കിലും, ഈ കരാറിൽ ലെബനാൻ ഉൾപ്പെടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണങ്ങൾ ഉണ്ടാകാതിരിക്കുകയും ഹോർമുസ് കടലിടുക്ക് തുറന്നു നൽകുകയും ചെയ്താൽ പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

എന്നാൽ വെടിനിർത്തൽ ലെബനനിലെ സൈനിക നീക്കങ്ങളെ ബാധിക്കില്ലെന്ന കർശന നിലപാടിലാണ് ഇസ്രയേൽ. ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നുവെന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ അവകാശവാദങ്ങളെ തള്ളുന്നതാണ് ഇസ്രയേലിന്റെ ഈ പുതിയ പ്രതികരണം.

ഇറാൻ ഉയർത്തുന്ന ആണവ-ഭീകര ഭീഷണികൾ അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോഴും, ഹിസ്ബുള്ളയുമായുള്ള പോരാട്ടം തുടരുമെന്ന സൂചനയാണ് ഇസ്രയേൽ നൽകുന്നത്.

ഹിസ്ബുള്ള-ഇസ്രയേൽ യുദ്ധത്തിൽ വലിയ തോതിൽ മരണസംഖ്യ ഉയരുന്ന സാഹചര്യത്തിലും ലെബനനെ വെടിനിർത്തലിൽ നിന്ന് ഒഴിവാക്കിയത് മേഖലയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352172/netanyahu-clarifies-his-position)