---
title: "കൊൽക്കത്ത വിമാനത്താവളത്തിൽ അപകടം: പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിൽ കാറ്ററിംഗ് വാൻ ഇടിച്ചു; എൻജിന് തകരാർ"
english_title: "Catering van hits parked IndiGo plane; engine malfunctions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352167/catering-van-hits-parked-indigo-plane-engine-malfunctions"
published_at: "2026-04-08T09:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5d86a04650_Catering_van_hits_parked_IndiGo_plane;_engine_malfunctions.jpg"
keywords: []
---

# കൊൽക്കത്ത വിമാനത്താവളത്തിൽ അപകടം: പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിൽ കാറ്ററിംഗ് വാൻ ഇടിച്ചു; എൻജിന് തകരാർ

> **Lead Summary:** കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിൽ കാറ്ററിംഗ് വാൻ ഇടിച്ചു. വിമാനത്താവളത്തിലെ ബേ നമ്പർ 51-ൽ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്കാണ് വാൻ വന്നിടിച്ചത്. വാഹനം സ്റ്റാർട്ട് ചെയ്ത സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് പെട്ടെന്ന് മുന്നോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ എൻജിന് തകരാർ സംഭവിച്ചു.

## Article Content

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിൽ കാറ്ററിംഗ് വാൻ ഇടിച്ചു. വിമാനത്താവളത്തിലെ ബേ നമ്പർ 51-ൽ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്കാണ് വാൻ വന്നിടിച്ചത്. വാഹനം സ്റ്റാർട്ട് ചെയ്ത സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് പെട്ടെന്ന് മുന്നോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ എൻജിന് തകരാർ സംഭവിച്ചു.

കൊൽക്കത്തയിൽ നിന്ന് ഗുവാഹത്തിയിലേക്ക് (ഫ്ലൈറ്റ് 6E 6663) പോകാനിരുന്ന വിമാനമായിരുന്നു ഇത്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. അപകടത്തെത്തുടർന്ന് വിമാനം സർവീസ് നടത്തിയില്ല. പകരം മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. കൂടുതൽ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും ശേഷമേ വിമാനം ഇനി സർവീസ് നടത്തൂ. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352167/catering-van-hits-parked-indigo-plane-engine-malfunctions)