---
title: "മണിക്കൂറുകൾക്കിടെ ഇടിഞ്ഞത് 14 ഡോളർ; എണ്ണവിപണിയിൽ വൻ മാറ്റം"
english_title: "Oil price falls by $14 in a matter of hours; major change in oil market"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352165/oil-price-falls-by-14-in-a-matter-of-hours-major-change-in-oil-market"
published_at: "2026-04-08T09:48:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5d783a5f62_rytu.jpg"
keywords: []
---

# മണിക്കൂറുകൾക്കിടെ ഇടിഞ്ഞത് 14 ഡോളർ; എണ്ണവിപണിയിൽ വൻ മാറ്റം

> **Lead Summary:** വാഷിങ്ടൺ: **[** ഇറാനുമായുള്ള യുദ്ധഭീതിയൊഴിഞ്ഞതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ കുറഞ്ഞു. ബാരലിന് 109 ഡോളറിന് മുകളിലായിരുന്ന വില മണിക്കൂറുകൾക്കുള്ളിൽ 14 ഡോളറോളം താഴ്ന്ന് 95 ഡോളറിലെത്തി. ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് തുറക്കാൻ ഇറാൻ സമ്മതിച്ചതാണ് വിപണിക്ക് ആശ്വാസമായത്.

## Article Content

വാഷിങ്ടൺ: **[** ഇറാനുമായുള്ള യുദ്ധഭീതിയൊഴിഞ്ഞതോടെ ആഗോള വിപണിയിൽ എണ്ണവില കുത്തനെ കുറഞ്ഞു. ബാരലിന് 109 ഡോളറിന് മുകളിലായിരുന്ന വില മണിക്കൂറുകൾക്കുള്ളിൽ 14 ഡോളറോളം താഴ്ന്ന് 95 ഡോളറിലെത്തി. ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് തുറക്കാൻ ഇറാൻ സമ്മതിച്ചതാണ് വിപണിക്ക് ആശ്വാസമായത്.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളാണ് താൽക്കാലിക വെടിനിർത്തലിലേക്ക് വഴിതെളിച്ചത്. ഇതിലെ നിർദേശങ്ങൾ ട്രംപ് അംഗീകരിച്ചതോടെ ഫെബ്രുവരി 28 മുതൽ തുടരുന്ന സംഘർഷത്തിന് ശമനമായി. വരും ദിവസങ്ങളിൽ സമാധാന ചർച്ചകൾ ഇസ്ലാമാബാദിൽ തുടരും.

 എണ്ണവില കുറഞ്ഞതോടെ യുഎസ് ബോണ്ടുകളും ഓഹരി വിപണിയും വൻ കുതിപ്പ് രേഖപ്പെടുത്തി. എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് വിലയിലെ ഈ കുറവ് വലിയ സാമ്പത്തിക ആശ്വാസം നൽകും. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ആഗോള എണ്ണ വിതരണത്തിലെ തടസ്സങ്ങൾ നീക്കാൻ സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352165/oil-price-falls-by-14-in-a-matter-of-hours-major-change-in-oil-market)