---
title: "സർപ്രൈസ് യാത്ര കൂട്ടക്കൊലയിൽ അവസാനിച്ചു; പങ്കാളിയെയും മാതാപിതാക്കളെയും വെടിവച്ചു കൊന്ന് യുവതി"
english_title: "Woman shoots and kills partner and parents"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352159/woman-shoots-and-kills-partner-and-parents"
published_at: "2026-04-08T09:26:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5d23d38a13_3.jpg"
keywords: []
---

# സർപ്രൈസ് യാത്ര കൂട്ടക്കൊലയിൽ അവസാനിച്ചു; പങ്കാളിയെയും മാതാപിതാക്കളെയും വെടിവച്ചു കൊന്ന് യുവതി

> **Lead Summary:** **ചിക്കാഗോ: [ **അമേരിക്കയിലെ ചിക്കാഗോയിൽ സർപ്രൈസ് യാത്രയ്‌ക്കിടെ യുവതി തന്റെ പങ്കാളിയെയും മാതാപിതാക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ വാർത്ത നടുക്കമുണ്ടാക്കുന്നതാണ്.

## Article Content

**ചിക്കാഗോ: [ **അമേരിക്കയിലെ ചിക്കാഗോയിൽ സർപ്രൈസ് യാത്രയ്‌ക്കിടെ യുവതി തന്റെ പങ്കാളിയെയും മാതാപിതാക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ വാർത്ത നടുക്കമുണ്ടാക്കുന്നതാണ്.

30 വയസ്സുകാരിയായ ജെന്ന സ്ട്രോബിൾ ആണ് പങ്കാളിയായ ജേക്കബ് ലാംബെർട്ടിനെയും അദ്ദേഹത്തിന്റെ അമ്മ സ്റ്റേസി ഫോർഡ്, അമ്മയുടെ പങ്കാളി പാട്രിക് ഫോർഡ് എന്നിവരെയും അതിക്രൂരമായി കൊലപ്പെടുത്തിയത്.

മാർച്ച് 22-ന് രാത്രി ജേക്കബിന് ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് കാറിൽ ഡ്രൈവിനായി കൊണ്ടുപോയ ജെന്ന, ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി പുറംവേദനയുണ്ടായിരുന്ന ജേക്കബിന് മസാജ് ചെയ്തു നൽകുകയും, ഇതിനിടെ സീറ്റിനടിയിൽ ഒളിപ്പിച്ച തോക്കെടുത്ത് വെടിയുതിർക്കുകയുമായിരുന്നു.

പങ്കാളിയുടെ കൊലപാതകത്തിന് ശേഷം അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ജെന്ന, വാതിൽ തുറന്ന പാട്രികിന് നേരെ 17 തവണയാണ് വെടിയുതിർത്തത്. വെടിശബ്ദം കേട്ട് ഓടിയെത്തിയ ജേക്കബിന്റെ അമ്മ സ്റ്റേസിയെയും യുവതി വെടിവച്ചു കൊന്നു.

കൃത്യത്തിന് ശേഷം ജെന്ന തന്നെ വിവരം സഹോദരിയെ അറിയിക്കുകയും, തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുട്ടികളെ വളർത്തുന്നതിലെ പങ്കാളിയുടെ വിമുഖതയും മാതാപിതാക്കളുടെ ഇടപെടലുമാണ് തന്നെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു.

മുൻകൂട്ടി ആസൂത്രണം ചെയ്താണ് താൻ ഈ കൂട്ടക്കൊല നടത്തിയതെന്ന് ജെന്ന മൊഴി നൽകിയതായി പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352159/woman-shoots-and-kills-partner-and-parents)