---
title: "വിശാഖപട്ടണത്ത് ദാരുണസംഭവം; കളിയിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു, യുവ അമ്പയർക്ക് ദാരുണാന്ത്യം"
english_title: "A dispute during a game resulted in murder, a tragic end for a young umpire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352157/a-dispute-during-a-game-resulted-in-murder-a-tragic-end-for-a-young-umpire"
published_at: "2026-04-08T09:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5d0abd03b9_2.jpg"
keywords: []
---

# വിശാഖപട്ടണത്ത് ദാരുണസംഭവം; കളിയിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു, യുവ അമ്പയർക്ക് ദാരുണാന്ത്യം

> **Lead Summary:** **വിശാഖപട്ടണം: [ **വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് അമ്പയർ കൊല്ലപ്പെട്ട സംഭവം കായികലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രാദേശിക ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുകയായിരുന്ന അജിത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

## Article Content

**വിശാഖപട്ടണം: [ **വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് അമ്പയർ കൊല്ലപ്പെട്ട സംഭവം കായികലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രാദേശിക ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുകയായിരുന്ന അജിത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച നടന്ന മത്സരത്തിനിടെ ഒരു റണ്ണിനെച്ചൊല്ലി കളിക്കാർ തമ്മിൽ തർക്കമുണ്ടാവുകയും അമ്പയർമാർ ഇടപെട്ട് ഇത് പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയ കിഷോർ (26) എന്ന കാണിയാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.

മത്സരശേഷം വൈകുന്നേരത്തോടെ അമ്പയർമാരെ തടഞ്ഞുനിർത്തിയ കിഷോർ അവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ അജിത് മരണത്തിന് കീഴടങ്ങുകയും ഒപ്പമുണ്ടായിരുന്ന മറ്റൊരു അമ്പയറായ ചിരഞ്ജീവിക്ക് പരിക്കേൽക്കുകയും ചെയ്തു.

സ്വകാര്യ ഫോട്ടോഗ്രാഫറായ പ്രതിക്ക് അമ്പയറുമായി നേരത്തെയും ചില വ്യക്തിപരമായ തർക്കങ്ങൾ ഉണ്ടായിരുന്നതായും, അതിന്റെ കൂടി തുടർച്ചയായാണ് ഈ അക്രമം നടന്നതെന്നും പോലീസ് വ്യക്തമാക്കുന്നു. പ്രതിയായ കിഷോറിനെതിരെ പോലീസ് നടപടികൾ സ്വീകരിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352157/a-dispute-during-a-game-resulted-in-murder-a-tragic-end-for-a-young-umpire)