---
title: "തുടർച്ചയായ മൂന്നാം വിജയം; ഐപിഎല്ലിൽ വിജയക്കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്"
english_title: "Rajasthan Royals continue their winning streak in IPL"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352155/rajasthan-royals-continue-their-winning-streak-in-ipl"
published_at: "2026-04-08T09:09:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5ce49aa925_1.jpg"
keywords: []
---

# തുടർച്ചയായ മൂന്നാം വിജയം; ഐപിഎല്ലിൽ വിജയക്കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്

> **Lead Summary:** **ഗുവാഹത്തി: [ **ഐപിഎല്ലിൽ വിജയക്കുതിപ്പ് തുടരുന്ന രാജസ്ഥാൻ റോയൽസ്, കരുത്തരായ മുംബൈ ഇന്ത്യൻസിനെ 27 റൺസിന് പരാജയപ്പെടുത്തി തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി.

## Article Content

**ഗുവാഹത്തി: [ **ഐപിഎല്ലിൽ വിജയക്കുതിപ്പ് തുടരുന്ന രാജസ്ഥാൻ റോയൽസ്, കരുത്തരായ മുംബൈ ഇന്ത്യൻസിനെ 27 റൺസിന് പരാജയപ്പെടുത്തി തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി.

ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം മഴയെത്തുടർന്ന് 11 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ, യശസ്വി ജയ്‌സ്വാളിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.

32 പന്തിൽ പുറത്താവാതെ 77 റൺസ് നേടിയ ജയ്‌സ്വാളിനൊപ്പം, 14 പന്തിൽ 39 റൺസെടുത്ത വൈഭവ് സൂര്യവൻഷിയും മികച്ച തുടക്കം നൽകിയതോടെ രാജസ്ഥാൻ സ്കോർ കുതിച്ചുയർന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് മാത്രമേ നേടാനായുള്ളൂ.

മുംബൈ നിരയിൽ 25 റൺസ് വീതം നേടിയ നമൻ ധിർ, ഷെഫാനെ റുതർഫോർഡ് എന്നിവർ പൊരുതി നോക്കിയെങ്കിലും രാജസ്ഥാൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനം മുംബൈയെ സമ്മർദ്ദത്തിലാക്കി.

നന്ദ്രെ ബർഗർ, രവി ബിഷ്‌ണോയ്, സന്ദീപ് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി രാജസ്ഥാൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ നിരാശപ്പെടുത്തിയ മത്സരത്തിൽ വിക്കറ്റൊന്നും നേടാനാവാതെ ജസ്പ്രിത് ബുമ്രയും മുംബൈയും പരാജയം ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352155/rajasthan-royals-continue-their-winning-streak-in-ipl)