---
title: "സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം: കേരളം നാളെ പോളിങ് ബൂത്തിലേക്ക്, 2500 പ്രശ്നബാധിത ബൂത്തുകളെന്ന് പൊലീസ് റിപ്പോർട്ട്"
english_title: "Silent campaign in the state today: Kerala to the polling booth tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352139/silent-campaign-in-the-state-today-kerala-to-the-polling-booth-tomorrow"
published_at: "2026-04-08T07:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5b0e48558a_BJP.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം: കേരളം നാളെ പോളിങ് ബൂത്തിലേക്ക്, 2500 പ്രശ്നബാധിത ബൂത്തുകളെന്ന് പൊലീസ് റിപ്പോർട്ട്

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. വിട്ടു പോയ വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. വിട്ടു പോയ വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ.

അക്രമ സാധ്യതയുള്ള മണ്ഡലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 2500 പ്രശ്നബാധിത ബൂത്തുകൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. 140 കമ്പനി കേന്ദ്ര സേനാ അംഗങ്ങളും 20 കമ്പനി തമിഴ്നാട് പൊലീസും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഉണ്ട്.

സംസ്ഥാനത്തെ പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. രാവിലെ 8 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സാമഗ്രികൾ വിതരണം ചെയ്യും. എക്സിറ്റ് പോളുകൾക്കും ഈ സമയം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം നാളെ പോളിങ് ബൂത്തിൽ എത്തും. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352139/silent-campaign-in-the-state-today-kerala-to-the-polling-booth-tomorrow)