---
title: "ഇൻസ്റ്റയിലെ 'ഫ്രണ്ട്' ചതിയനായി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ"
english_title: "Thiruvananthapuram: Youth arrested for sexually assaulting minor girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352132/thiruvananthapuram-youth-arrested-for-sexually-assaulting-minor-girl"
published_at: "2026-04-07T22:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d53e7a625ac_j.jpg"
keywords: []
---

# ഇൻസ്റ്റയിലെ 'ഫ്രണ്ട്' ചതിയനായി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം : ** പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. പൂവച്ചല്‍ പേഴുമൂട്, പുത്തന്‍പള്ളി റോഡരികത്തുവീട്ടില്‍ മുഹമ്മദ് നാഥറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലം പൊലീസാണ് അറസ്റ്റ് ചെയ്തത്.

## Article Content

**തിരുവനന്തപുരം : ** പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. പൂവച്ചല്‍ പേഴുമൂട്, പുത്തന്‍പള്ളി റോഡരികത്തുവീട്ടില്‍ മുഹമ്മദ് നാഥറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലം പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റഗ്രാമില്‍ റിക്വസ്റ്റ് അയച്ചാണ് യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നെ നിരന്തരം ചാറ്റ് ചെയ്തും കോളുകളിലൂടെയും പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തി.

ആ സൗഹൃദം മുതലെടുത്താണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352132/thiruvananthapuram-youth-arrested-for-sexually-assaulting-minor-girl)