---
title: "‘പോറ്റിയെ കേറ്റിയെ’ പാട്ട് വെച്ചത് പിടിച്ചില്ല; യുഡിഎഫ് സ്ഥാനാർഥി എം ലിജുവിന്റെ പ്രചാരണ വാഹനം ആക്രമിച്ചതായി പരാതി"
english_title: "Complaint that UDF's campaign vehicle was attacked."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352123/complaint-that-udfs-campaign-vehicle-was-attacked"
published_at: "2026-04-07T21:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d5298e373c3_congress.jpg"
keywords: []
---

# ‘പോറ്റിയെ കേറ്റിയെ’ പാട്ട് വെച്ചത് പിടിച്ചില്ല; യുഡിഎഫ് സ്ഥാനാർഥി എം ലിജുവിന്റെ പ്രചാരണ വാഹനം ആക്രമിച്ചതായി പരാതി

> **Lead Summary:** ** **യുഡിഎഫിന്റെ പ്രചാരണ വാഹനം ആക്രമിച്ചതായി പരാതി. കായംകുളത്ത് എം ലിജുവിന്റെ പ്രചാരണ വാഹനമാണ് തല്ലി തകർത്തത്. ‘ പോറ്റിയെ കേറ്റിയെ ‘ പാട്ട് വെച്ചതിനാണ് അക്രമമെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.

## Article Content

** **യുഡിഎഫിന്റെ പ്രചാരണ വാഹനം ആക്രമിച്ചതായി പരാതി. കായംകുളത്ത് എം ലിജുവിന്റെ പ്രചാരണ വാഹനമാണ് തല്ലി തകർത്തത്. ‘ പോറ്റിയെ കേറ്റിയെ ‘ പാട്ട് വെച്ചതിനാണ് അക്രമമെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.

സിപിഐഎം – ഡിവൈഎഫ്ഐ പ്രവർത്തകരാണ് പിന്നിലെന്ന് ആരോപണം. കൊട്ടിക്കലാശത്തിനിടെ എം ലിജുവിന്റെ വാഹനത്തിൽ പോറ്റിയെ കേറ്റിയെ പാട്ട് വച്ചിരുന്നു. തുടർന്നുണ്ടായ തർക്കമാണ് അക്രമണ കാരണം. വാഹനത്തിന്റെ ചില്ലുകൾ ഒരുവിഭാഗം ആളുകൾ തല്ലി തകർത്തു. നിലവിൽ പ്രശ്‌നം പരിഹരിച്ചെങ്കിലും പൊലീസിൽ കോൺഗ്രസ് പ്രവർത്തകർ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352123/complaint-that-udfs-campaign-vehicle-was-attacked)