---
title: "ഗോവയിൽ മിനി കൂപ്പർ ബൈക്കിലിടിച്ചു കയറി ഹോട്ടൽ ജീവനക്കാരിക്ക് ദാരുണാന്ത്യം; പ്രതി കസ്റ്റഡിയിൽ "
english_title: "Hotel employee dies after Mini Cooper hits bike in Goa"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352055/hotel-employee-dies-after-mini-cooper-hits-bike-in-goa"
published_at: "2026-04-07T14:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4cac4ed8ae_17.jpg"
keywords: []
---

# ഗോവയിൽ മിനി കൂപ്പർ ബൈക്കിലിടിച്ചു കയറി ഹോട്ടൽ ജീവനക്കാരിക്ക് ദാരുണാന്ത്യം; പ്രതി കസ്റ്റഡിയിൽ 

> **Lead Summary:** **പനാജി:[ **ഗോവയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ ബൈക്കിലിടിച്ച് 23 വയസ്സുകാരിയായ ഹോട്ടൽ ജീവനക്കാരിക്ക് ദാരുണാന്ത്യം. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരിയായ ദീക്ഷ പർവാദ്കർ ആണ് മരിച്ചത്.

## Article Content

**പനാജി:[ **ഗോവയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ ബൈക്കിലിടിച്ച് 23 വയസ്സുകാരിയായ ഹോട്ടൽ ജീവനക്കാരിക്ക് ദാരുണാന്ത്യം. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരിയായ ദീക്ഷ പർവാദ്കർ ആണ് മരിച്ചത്.

അപകടത്തിൽ ദീക്ഷയുടെ സഹപ്രവർത്തകനായ അരുൺകുമാറിന് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് ഇരുവരും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബാംബോലിം-ഡോണ പൗള റോഡിൽ മണിപ്പാൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം നടന്നത്.

നിയന്ത്രണം വിട്ടുവന്ന കാർ ബൈക്കിലിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇരുവരും 50 മീറ്ററോളം ദൂരേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദീക്ഷയുടെ ജീവൻ രക്ഷിക്കാനായില്ല.

പ്രമുഖ ബിസിനസുകാരൻ ആൻഡ്രൂ ഡയസിന്റെ മകൻ ഡാരിയസ് ഡയസ് (21) ആണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടുത്തിടെ വാങ്ങിയതും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകാത്തതുമായ വാഹനമാണ് അപകടമുണ്ടാക്കിയത്.

അതേസമയം, പ്രതി സ്വാധീനമുള്ള വ്യക്തിയായതിനാൽ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും അന്വേഷണത്തിൽ സുതാര്യതയില്ലെന്ന ആരോപണവുമായി ദീക്ഷയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352055/hotel-employee-dies-after-mini-cooper-hits-bike-in-goa)