---
title: "നാലുമണി ചായയ്ക്ക് മലബാറിന്റെ സ്വന്തം 'ഇലഞ്ചി'; വീട്ടിലുണ്ടാക്കാം പഞ്ഞിപോലത്തെ പലഹാരം"
english_title: "How to prepare elanjhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352050/how-to-prepare-elanjhi"
published_at: "2026-04-07T14:21:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4c613defc2_16.jpg"
keywords: []
---

# നാലുമണി ചായയ്ക്ക് മലബാറിന്റെ സ്വന്തം 'ഇലഞ്ചി'; വീട്ടിലുണ്ടാക്കാം പഞ്ഞിപോലത്തെ പലഹാരം

> **Lead Summary:** മലബാറിലെ പ്രശസ്തമായ ഒരു നാലുമണി പലഹാരമാണ് ഇലഞ്ചി. ഇതിനെ 'തേങ്ങാപാലട' എന്നും ചിലയിടങ്ങളിൽ വിളിക്കാറുണ്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്.

## Article Content

മലബാറിലെ പ്രശസ്തമായ ഒരു നാലുമണി പലഹാരമാണ് ഇലഞ്ചി. ഇതിനെ 'തേങ്ങാപാലട' എന്നും ചിലയിടങ്ങളിൽ വിളിക്കാറുണ്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്.

**ആവശ്യമായ സാധനങ്ങൾ**

മാവ് തയ്യാറാക്കാൻ:

മൈദ - 1 കപ്പ്

മുട്ട - 1 എണ്ണം

വെള്ളം - ആവശ്യത്തിന്

ഉപ്പ് - ഒരു നുള്ള്

മഞ്ഞൾപ്പൊടി - ഒരു നുള്ള്

**ഉള്ളിൽ നിറയ്ക്കാൻ **

*തേങ്ങ ചിരവിയത് - 1 കപ്പ്*

*പഞ്ചസാര - 3-4 ടേബിൾ സ്പൂൺ*

*ഏലയ്ക്കാപ്പൊടി - അര ടീസ്പൂൺ*

*അണ്ടിപ്പരിപ്പ്, മുന്തിരി - ആവശ്യത്തിന് *

**തയ്യാറാക്കുന്ന വിധം**

ഒരു പാത്രത്തിൽ ചിരവിയ തേങ്ങ, പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി കൈകൊണ്ട് കുഴയ്ക്കുകയോ അല്ലെങ്കിൽ ചെറുതായി ഒന്ന് ചൂടാക്കുകയോ ചെയ്യാം. വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ഉണ്ടെങ്കിൽ അതും ഇതിലേക്ക് ചേർക്കാവുന്നതാണ്. ഇത് മാറ്റിവെക്കുക.

മൈദ, മുട്ട, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. കട്ടകളില്ലാത്ത, അധികം കട്ടിയില്ലാത്ത ലൂസായ മാവായിരിക്കണം ഇത്. ഒരു നോൺസ്റ്റിക് പാൻ അടുപ്പത്ത് വെച്ച് ചൂടാക്കി അല്പം നെയ്യോ എണ്ണയോ തടവുക.

ഒരു തവി മാവ് ഒഴിച്ച് പാൻ ചുറ്റിച്ച് നല്ല നേരിയ ദോശ പോലെ പരത്തുക. വശങ്ങൾ വിട്ടു വരുമ്പോൾ തിരിച്ചിടേണ്ട ആവശ്യമില്ല. പാനിൽ നിന്നും ഇത് പതുക്കെ മാറ്റുക. ചുട്ടെടുത്ത ഓരോ ദോശയുടെയും നടുവിലായി തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ മിശ്രിതം നീളത്തിൽ വെക്കുക.

അതിനുശേഷം വശങ്ങൾ മടക്കി പായ ചുരുട്ടുന്നത് പോലെ നീളത്തിൽ റോൾ ചെയ്തെടുക്കുക. രുചികരമായ ഇലഞ്ചി തയ്യാർ! ഇത് ചൂടോടെയോ തണുപ്പിച്ചോ ചായയ്‌ക്കൊപ്പം കഴിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352050/how-to-prepare-elanjhi)