---
title: "'സീനുകൾ വെട്ടിക്കുറച്ചതിലുള്ള വിരോധം, പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യം'; നടിക്കെതിരെ രഞ്ജിത്ത്"
english_title: "Sexual assault case, complaints personal enmity, Ranjith"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352041/sexual-assault-case-complaints-personal-enmity-ranjith"
published_at: "2026-04-07T13:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4bdda05829_RANJITH.jpg"
keywords: []
---

# 'സീനുകൾ വെട്ടിക്കുറച്ചതിലുള്ള വിരോധം, പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യം'; നടിക്കെതിരെ രഞ്ജിത്ത്

> **Lead Summary:** **കൊച്ചി: **ലൈംഗികാതിക്രമ കേസിൽ തനിക്കെതിരെ ഉയർന്നിട്ടുള്ള പരാതികൾ വ്യക്തിവൈരാഗ്യം മൂലമാണെന്ന് സംവിധായകൻ രഞ്ജിത്ത്. നടിയുടെ പ്രകടനം മോശമായതിനാൽ സിനിമയിലെ രംഗങ്ങൾ വെട്ടിക്കുറച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.ജനുവരിയിൽ നടന്ന സംഭവത്തിൽ പരാതി നൽകിയത് മാർച്ചിലാണ്.

## Article Content

**കൊച്ചി: **ലൈംഗികാതിക്രമ കേസിൽ തനിക്കെതിരെ ഉയർന്നിട്ടുള്ള പരാതികൾ വ്യക്തിവൈരാഗ്യം മൂലമാണെന്ന് സംവിധായകൻ രഞ്ജിത്ത്. നടിയുടെ പ്രകടനം മോശമായതിനാൽ സിനിമയിലെ രംഗങ്ങൾ വെട്ടിക്കുറച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.ജനുവരിയിൽ നടന്ന സംഭവത്തിൽ പരാതി നൽകിയത് മാർച്ചിലാണ്.

ചില നിർദ്ദേശങ്ങൾ ലഭിച്ച ശേഷമാണ് തനിക്കെതിരായ പരാതി നൽകിയതെന്നും ജാമ്യ ഹർ‍ജിയിൽ കോടതിയെ അറിയിച്ചു. എന്നാൽ രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ല. ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്ന് പോലും കഴിക്കാൻ തയ്യാറാകുന്നില്ലെന്നും അതിനാലാണ് കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിന് മുൻപ് കോടതിയിൽ ഹാജരാക്കിയതെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ ജയിലിൽ കിടത്താനുള്ള നീക്കമാണ് പോലീസിന്‍റേതെന്ന് രഞ്ജിത്ത് കോടതിയെ അറിയിച്ചു. ഹർജിയിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352041/sexual-assault-case-complaints-personal-enmity-ranjith)