---
title: "എൽപിജി ക്ഷാമത്തിന് പരിഹാരം: തൊഴിലാളികൾക്കുള്ള സിലിണ്ടർ ക്വാട്ട കേന്ദ്രം ഇരട്ടിയാക്കി; ആവശ്യത്തിന് സിലിണ്ടറുകൾ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം"
english_title: "The center has doubled the cylinder quota for workers."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352039/the-center-has-doubled-the-cylinder-quota-for-workers"
published_at: "2026-04-07T13:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4bbf7c4f26_14.jpg"
keywords: []
---

# എൽപിജി ക്ഷാമത്തിന് പരിഹാരം: തൊഴിലാളികൾക്കുള്ള സിലിണ്ടർ ക്വാട്ട കേന്ദ്രം ഇരട്ടിയാക്കി; ആവശ്യത്തിന് സിലിണ്ടറുകൾ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

> **Lead Summary:** **ദില്ലി: [ **രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാളികൾക്കായി അനുവദിച്ചിട്ടുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ വിതരണ ക്വാട്ട കേന്ദ്രസർക്കാർ ഇരട്ടിയാക്കി.

## Article Content

**ദില്ലി: [ **രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാളികൾക്കായി അനുവദിച്ചിട്ടുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ വിതരണ ക്വാട്ട കേന്ദ്രസർക്കാർ ഇരട്ടിയാക്കി.

പാചകവാതകം ലഭിക്കാത്തതിനെത്തുടർന്ന് ഡൽഹി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നിന്ന് തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത് വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് ഈ അടിയന്തര ഇടപെടൽ.

തൊഴിലാളികൾക്ക് തടസ്സമില്ലാതെ സിലിണ്ടറുകൾ ലഭ്യമാക്കണമെന്ന് പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തിരിച്ചറിയൽ രേഖകൾ മാത്രം ഹാജരാക്കി ഈ സിലിണ്ടറുകൾ വാങ്ങാമെങ്കിലും ഇവ ഗാർഹിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, എൽപിജി പ്രതിസന്ധിക്ക് പരിഹാരമാകുന്ന തരത്തിൽ ഇറാനിൽ നിന്ന് അനുകൂല നിലപാടുകളാണ് ഉണ്ടാകുന്നത്. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ചർച്ചകളെ ഇറാൻ അംബാസിഡർ മൊഹമ്മദ് ഫത്താലി പ്രകീർത്തിച്ചു.

സംഘർഷം നിലനിൽക്കുന്ന ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാൻ ഉറപ്പുനൽകിയത് വലിയ ആശ്വാസമാണ്. നിലവിൽ 87,000 ടൺ എൽപിജിയുമായി ഹോർമുസ് കടലിടുക്ക് കടക്കാൻ നാല് ഇന്ത്യൻ കപ്പലുകൾ തയ്യാറെടുത്തു നിൽക്കുകയാണ്.

ഇതുവരെ എട്ട് കപ്പലുകൾ സുരക്ഷിതമായി ഈ പാത പിന്നിട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352039/the-center-has-doubled-the-cylinder-quota-for-workers)