---
title: " കോഴിക്കോട് ഇറക്കമിറങ്ങവേ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് അപക‌ടം; ദമ്പതികൾക്ക് ദാരുണാന്ത്യം"
english_title: " ouple dies after an autorickshaw lost control while descending a hill in Kozhikode and hit an electric post "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352035/ouple-dies-after-an-autorickshaw-lost-control-while-descending-a-hill-in-kozhikode-and-hit-an-electric-post"
published_at: "2026-04-07T13:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4c3eb7d4c3_kozhikode_accident.jpg"
keywords: []
---

#  കോഴിക്കോട് ഇറക്കമിറങ്ങവേ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് അപക‌ടം; ദമ്പതികൾക്ക് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിലിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ദമ്പതികൾ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ഓട്ടോ ഉടമ കൂടിയായ തിരുവമ്പാടി ആനക്കാംപൊയിലിൽ പുത്തൻപുരയിൽ ഷിജു ജോസഫ്, ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്.

## Article Content

കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിലിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ദമ്പതികൾ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ഓട്ടോ ഉടമ കൂടിയായ തിരുവമ്പാടി ആനക്കാംപൊയിലിൽ പുത്തൻപുരയിൽ ഷിജു ജോസഫ്, ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്.

ആനക്കാംപൊയിലിൽ പുല്ലൂരാംപാറ റോഡിൽ തേക്കിൻ തോട്ടത്തിൽ രാവിലെ ഒൻപത് മണിക്കാണ് അപകടം ഉണ്ടായത്. ഭാര്യയെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു അപകടം. ഓടിക്കൂടിയ പ്രദേശവാസികൾ ഇരുവരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: അതുൽ, അമേയ (ഇരുവരും വിദ്യാർഥികൾ).

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352035/ouple-dies-after-an-autorickshaw-lost-control-while-descending-a-hill-in-kozhikode-and-hit-an-electric-post)